---
title: "എറണാകുളത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ; ഭർത്താവ് കസ്റ്റഡിയിൽ"
english_title: "Ernakulam Kothamangalam husband stabs wife to death Kuthukuzhi"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/384633/ernakulam-kothamangalam-husband-kills-wife-"
published_at: "2026-09-29T09:36:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb398c31010_1000766252.jpg"
keywords: ["murder", "husband kills wife", "Ernakulam", "Crime"]
---

# എറണാകുളത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ; ഭർത്താവ് കസ്റ്റഡിയിൽ

> **Lead Summary:** എറണാകുളം : കോതമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി.

## Article Content

എറണാകുളം : കോതമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി.

കുത്തുകുഴി ഹാപ്പിനഗർ സ്വദേശിനിയായ കുഞ്ഞമ്മ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കുര്യാക്കോസിനെ കോതമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് പുലർച്ചെ 2:30 ഓടെയാണ് ദാരുണമായ കൊലപാതകം നടന്നത്. കുര്യാക്കോസും കുഞ്ഞമ്മയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇവരുടെ രണ്ട് മക്കളും വിദേശത്താണ്. കഴിഞ്ഞ ഒരു മാസമായി ശസ്ത്രക്രിയയെത്തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു കുര്യാക്കോസ്.

കുടുംബവഴക്കാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം കുര്യാക്കോസ് തന്നെയാണ് വിദേശത്തുള്ള മകനെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചത്. മകൻ അയൽവാസികളെ വിവരമറിയിക്കുകയും തുടർന്ന് അയൽവാസികൾ പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

പോലീസ് സ്ഥലത്തെത്തുമ്പോൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു കുഞ്ഞമ്മയുടെ മൃതദേഹം. വീട്ടിൽ തന്നെയുണ്ടായിരുന്ന കുര്യാക്കോസിനെ കോതമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.

**

English Summary: **

In Kothamangalam Ernakulam, husband allegedly stabbed wife to death at Kuthukuzhi Happinagar. Victim identified as Kunjamma, husband Kuriakose taken into custody by Kothamangalam police. Incident occurred around 2:30 am today. Couple lived alone, two children abroad, Kuriakose was resting after surgery for a month. Family dispute suspected as motive. After crime, Kuriakose himself called son abroad who informed neighbours and police. Body found in blood-soaked condition, inquest proceedings started.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/384633/ernakulam-kothamangalam-husband-kills-wife-)