---
title: "എറണാകുളത്ത് കാറിനുള്ളിൽ 51കാരനെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Kochi Perumbavoor man found dead inside car bar hotel premises"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/384619/Kochi-man-found-dead-inside-car"
published_at: "2026-09-29T08:12:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab7dcdf96bfb_1000559655.png"
keywords: ["man found dead in car", "Kochi", "Death"]
---

# എറണാകുളത്ത് കാറിനുള്ളിൽ 51കാരനെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കൊച്ചി : പെരുമ്പാവൂരിൽ കാറിനുള്ളിൽ 51കാരനെ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

കൊച്ചി : പെരുമ്പാവൂരിൽ കാറിനുള്ളിൽ 51കാരനെ മരിച്ച നിലയിൽ കണ്ടെത്തി.

പെരുമ്പാവൂരിൽ ബാർ ഹോട്ടൽ പരിസരത്ത് പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ 51കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കളമശ്ശേരി സ്വദേശി റിനീഷ് കെ. ബഷീർ ആണ് മരിച്ചത്.

വാഴക്കുളം എലഗൻസ് ബാറിന്റെ മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ ബാറിലെത്തിയ റിനീഷ് മദ്യപിച്ചിരുന്നതായി പറയുന്നു. വൈകുന്നേരം സെക്യൂരിറ്റി ജീവനക്കാരൻ നടത്തിയ പരിശോധനയിലാണ് ഡ്രൈവിങ് സീറ്റിൽ അനക്കമില്ലാതെ ഇരിക്കുന്ന നിലയിൽ ഇയാളെ ശ്രദ്ധയിൽപ്പെട്ടത്.

പുറത്തുനിന്ന് വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

English Summary:

A 51-year-old man was found dead inside a car parked near a bar hotel in Perumbavoor Kochi. Deceased is Rineesh K Basheer from Kalamassery. Body was found in car parked at Vazhakulam Elegance bar courtyard. He reportedly came to bar in morning and consumed alcohol. Security staff noticed him sitting motionless in driving seat during evening check, informed police after he did not respond. Death confirmed later, body shifted to Perumbavoor taluk hospital mortuary.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/384619/Kochi-man-found-dead-inside-car)