---
title: "മണീട് നെച്ചൂരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പരാതിയിൽ പൊലീസ് അന്വേഷണം"
english_title: "Maneed Nechoor girl kidnap attempt complaint Piravom police probe"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/384590/maneed-nechoor-girl-kidnap-attempt-piravom-police"
published_at: "2026-09-28T20:06:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aba7c0e8958b_1000765851.jpg"
keywords: ["Muneed news", "Nechoor kidnap attempt", "child kidnapping", "Piravom police"]
---

# മണീട് നെച്ചൂരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പരാതിയിൽ പൊലീസ് അന്വേഷണം

> **Lead Summary:**  മണീട് : നെച്ചൂരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം.

## Article Content

 മണീട് : നെച്ചൂരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം.

ഇന്ന് വൈകിട്ട് സ്കൂൾ ബസ്സിറങ്ങി വീട്ടിലേക്ക് നടന്നു പോകുമ്പോൾ വിജനമായ പൈനാപ്പിൾ തോട്ടത്തിന് സമീപത്ത് വച്ച് ഒരു സ്ത്രീ മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞു പെൺകുട്ടിയുടെ കൈ പിടിച്ചു വലിച്ചു എന്നാണ് പരാതി. സ്ത്രീയുടെ കൈയിൽ കടിച്ചാണ് പെൺകുട്ടി രക്ഷപെട്ടത്.

പിറവം പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ഒരു സ്ത്രീയും രണ്ടു ആണുങ്ങളും പ്രദേശത്ത് ബൈക്കിൽ കറങ്ങുന്നത് കണ്ടതായി ഓട്ടോറിക്ഷ ഡ്രൈവർമാരുടെ മൊഴിയുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്.

**

English Summary**:

Attempt to kidnap girl reported at Nechoor in Maneed. Complaint says while girl was walking home after getting off school bus today evening, near deserted pineapple plantation a woman tried to lure her saying will buy sweets and pulled her hand. Girl bit woman's hand and escaped. Piravom police started investigation. Auto drivers reported seeing a woman and two men roaming area on bike. Police checking CCTV footage.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/384590/maneed-nechoor-girl-kidnap-attempt-piravom-police)