---
title: "പിറവത്ത് ഓട്ടോസ്റ്റാൻഡിൽ സംഘർഷം; വെട്ടേറ്റ് ഓട്ടോഡ്രൈവർ ആശുപത്രിയിൽ"
english_title: "Piravom Onakkoor auto stand clash driver injured Kottayam medical college"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/384472/iravom-onakkoor-auto-stand-clash-driver-injured"
published_at: "2026-09-28T08:33:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab9deff1a79f_1000765082.jpg"
keywords: ["Attacke", "Injured", "Crime", "Piravom"]
---

# പിറവത്ത് ഓട്ടോസ്റ്റാൻഡിൽ സംഘർഷം; വെട്ടേറ്റ് ഓട്ടോഡ്രൈവർ ആശുപത്രിയിൽ

> **Lead Summary:**  പിറവം : ഓണക്കൂർ പാലത്തിനു സമീപമുള്ള ഓട്ടോസ്റ്റാൻഡിൽ സംഘർഷം.

## Article Content

 പിറവം : ഓണക്കൂർ പാലത്തിനു സമീപമുള്ള ഓട്ടോസ്റ്റാൻഡിൽ സംഘർഷം.

സംഘർഷത്തിൽ വെട്ടേറ്റ ഓട്ടോഡ്രൈവർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ. ഓണക്കൂർ പെരിയപ്പുറം മാളിയേക്കൽ ബോബി (46) ആണ് പരിസരവാസിയുടെ ആക്രമണത്തിൽ ആശുപത്രിയിൽ ആയത്.

കഴിഞ്ഞദിവസം ഓട്ടോ സ്റ്റാൻഡിൽ മദ്യപിച്ച് എത്തിയ രാജു എന്നയാൾ പ്രശ്നം ഉണ്ടാക്കിയിരുന്നു. ഇത് ബോബി ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം മൂലം ഇന്നലെ ഇയാൾ ബോബിയുടെ വീട്ടിൽ അന്വേഷിച്ചു ചെന്നതായും പറയപ്പെടുന്നു. ഈ സമയം പ്രശ്നമൊഴിവാക്കാൻ വീട്ടിൽ നിന്ന് മാറിയ ബോബിയെ വൈകുന്നേരം 7 മണിയോടെ ഓട്ടോ സ്റ്റാൻഡിൽ അന്വേഷിച്ച് എത്തിയ ഇയാൾ പിറകിൽ നിന്ന് ആക്രമിക്കുകയായിരുന്നു.

കാലിനു സാരമായി പരിക്കേറ്റ ബോബി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

**

English Summary:**

Clash at auto stand near Onakkoor bridge in Piravom. Auto driver Bobi (46) of Maliyekkal, Periyapuram, Onakkoor injured in attack by local resident and admitted to Kottayam Medical College. Incident allegedly after Raju created trouble at auto stand under influence of alcohol previous day, which Bobi questioned. Enmity led Raju to search for Bobi at his house yesterday, Bobi left to avoid trouble, but Raju found him at auto stand around 7 pm evening and attacked from behind. Bobi sustained serious leg injury and is under treatment.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/384472/iravom-onakkoor-auto-stand-clash-driver-injured)