---
title: "സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം"
english_title: "Kothamangalam bus scooter collision couple died Bhoothathankettu road"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/384470/bus-scooter-accident-couple-died"
published_at: "2026-09-28T08:26:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab9d7e509e86_1000765074.jpg"
keywords: ["Death", "Accident", "Road accident", "Ernakulam"]
---

# സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം

> **Lead Summary:** :കോതമംഗലത്ത് ഭൂതത്താൻകെട്ട് വടാട്ടുപാറ റോഡിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു.

## Article Content

:കോതമംഗലത്ത് ഭൂതത്താൻകെട്ട് വടാട്ടുപാറ റോഡിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു.

കുട്ടമ്പുഴ ഉരുളൻതണ്ണി പുത്തൻപുരയ്ക്കൽ ജോസ് വർഗീസ് (65), ഭാര്യ സൂസൻ (സൂസി -60) എന്നിവരാണ് മരിച്ചത്.

ഞായർ രാവിലെ 10ന് തുണ്ടം ഭാഗത്താണ് അപകടം. ഗുരുതര പരിക്കേറ്റ ഇരുവരെയും ബസ് ജീവനക്കാരും യാത്രികരും ചേർന്ന് ഉടൻ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൂസന്റെ വടാട്ടുപാറയിലുള്ള സഹോദരന്റെ വീട്ടിലേക്കുള്ള യാത്രമധ്യേയാണ് അപകടം.

പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം തിങ്കൾ പകൽ 11ന് കുട്ടമ്പുഴ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജിനോബി, നിയോബി. മരുമകൻ: ആൽബിൻ ഷാജു.

English Summary:

In Kothamangalam, a couple died in collision between private bus and scooter on Bhoothathankettu Vadattupara road. Deceased are Jose Varghese (65) and wife Susan (60) of Puthanpuraykkal, Urulanthanni, Kuttampuzha. Accident Sunday morning 10 am at Thundam area. Both seriously injured, taken to Kothamangalam Baselios Hospital by bus staff and passengers but could not be saved. They were on way to Susan's brother's house at Vadattupara. Bodies handed over after postmortem, funeral Monday 11 am at Kuttampuzha St Mary's Church cemetery. Children Jinobi, Niyobi, son-in-law Albin Shaju.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/384470/bus-scooter-accident-couple-died)