---
title: "ഓട്ടോ ടൂറിസ്റ്റ് ബസിൽ ഇടിച്ച് അപകടം; നവവരൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചു"
english_title: "Kilimanoor auto tourist bus collision two dead newly married youth"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/384375/auto-tourist-bus-accident-two-dead-newlywed"
published_at: "2026-09-27T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab8a327eb50d_1000764010.jpg"
keywords: ["Accident", "Death"]
---

# ഓട്ടോ ടൂറിസ്റ്റ് ബസിൽ ഇടിച്ച് അപകടം; നവവരൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചു

> **Lead Summary:** കിളിമാനൂരിൽ നിയന്ത്രണം വിട്ട ഓട്ടോ ടൂറിസ്റ്റ് ബസിലിടിച്ചുണ്ടായ അപകടത്തിൽ നവവരനുൾപ്പെടെ രണ്ടുപേർ മരിച്ചു.

## Article Content

കിളിമാനൂരിൽ നിയന്ത്രണം വിട്ട ഓട്ടോ ടൂറിസ്റ്റ് ബസിലിടിച്ചുണ്ടായ അപകടത്തിൽ നവവരനുൾപ്പെടെ രണ്ടുപേർ മരിച്ചു.

ഓട്ടോ യാത്രക്കാരായ കിളിമാനൂർ മഹാദേവേശ്വരം ചെവളക്കോണം വിളയിൽവീട്ടിൽ ബിബിൻ ബാബു (25), ബിബിന്റെ സുഹൃത്ത് ചെവളക്കോണം വിളയിൽ വീട്ടിൽ ശ്രീജിത് (33) എന്നിവരാണ് മരിച്ചത്.

സംസ്ഥാനപാതയിൽ കുറവൻകുഴിക്കുസമീപം ശനി രാവിലെ ഒമ്പതോടെയായിരുന്നു അപകടം. ബിബിന്റെ മറ്റൊരു സുഹൃത്ത് അനന്തനും (20) അപകടത്തിൽ പരിക്കേറ്റു. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രീജിത്തായിരുന്നു ഓട്ടോ ഓടിച്ചത്.

വയ്യാറ്റിൻകര ഭാഗത്തുനിന്ന് എത്തിയ ഓട്ടോ കിളിമാനൂർ ഭാഗത്തേക്ക് വരുന്നതിനിടെ നിയന്ത്രണംവിട്ട് എതിർദിശയിൽ എത്തിയ ടൂറിസ്റ്റ് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഓട്ടോ പൂർണമായും തകർന്നു.

വിദേശത്തായിരുന്ന ബിബിൻ ബാബു വിവാഹത്തിനായാണ് നാട്ടിലെത്തിയത്. കഴിഞ്ഞമാസം 30നായിരുന്നു വിവാഹം. ഭാര്യ സുറുമി. സഹോദരൻ: ബിഥുൻ ബാബു. അച്ഛൻ ബാബു പഴയകുന്നുമ്മേൽ സഹകരണ ബാങ്കിലെ ജീവനക്കാരനാണ്. അമ്മ: ഷീല മഠത്തിൽകുന്ന് അങ്കണവാടിയിലെ ആയയാണ്.

തുളസിയാണ് ശ്രീജിത്തിന്റെ അച്ഛൻ. അമ്മ: ശ്രീലത. ഭാര്യ: ഗായത്രി. മകൻ: ഇവാൻ ശ്രീജിത്. സഹോദരൻ: രഞ്ജിത്ത്. ഇരുവരുടെയും മൃതദേഹങ്ങൾ ഞായർ രാവിലെ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിലെത്തിച്ച് സംസ്കരിക്കും. കിളിമാനൂർ പൊലീസ് കേസെടുത്ത് തുടർനടപടി സ്വീകരിച്ചു.

**

English Summary: **

In Kilimanoor, two people including a newlywed died after auto rickshaw collided with tourist bus. Deceased are Bibin Babu (25) of Vilayil house, Chev alakonam, Mahadeveswaram, Kilimanoor and his friend Sreejith (33) who was driving auto. Accident occurred Saturday around 9 am near Kuravankuzhi on state highway when auto from Vayyattinkara towards Kilimanoor lost control and hit oncoming tourist bus. Auto completely damaged. Third occupant Ananthan (20) injured, admitted to Thiruvananthapuram Medical College Hospital. Bibin had returned from abroad for marriage held last month 30th. His wife Surumi. Police registered case.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/384375/auto-tourist-bus-accident-two-dead-newlywed)