---
title: "രണ്ടുദിവസം മുൻപ് കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Chirayinkeezhu missing youth found dead Vamanapuram river body recovered"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/384344/missing-youth-found-dead-river"
published_at: "2026-09-26T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab7dcdf96bfb_1000559655.png"
keywords: ["Misssing case", "Death", "Found dead"]
---

# രണ്ടുദിവസം മുൻപ് കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** ചിറയൻകീഴിൽ രണ്ട് ദിവസം മുൻപ് കാണാതായ യുവാവിനെ വാമനാപുരം നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

ചിറയൻകീഴിൽ രണ്ട് ദിവസം മുൻപ് കാണാതായ യുവാവിനെ വാമനാപുരം നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

ആറ്റിങ്ങൽ വിളയിൽമൂല വാലുവിളവീട്ടിൽ ബിജു (47)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശനി രാവിലെ 9 ഓടെ തിനവിള പാറയിൽ കടവ് ഭാഗത്ത് ആറിനോട് ചേർന്ന് നിൽക്കുന്ന മുള മരത്തിൽ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം.

ആറ്റിങ്ങൽ നിന്ന് അഗ്നിരക്ഷാസേനയെത്തി കരയ്ക്കെത്തിച്ചു. ബിജുവിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകിയിരുന്നു.കിണർ നിർമാണ തൊഴിലാളിയാണ് ബിജു.

**

English Summary:**

In Chirayinkeezhu, a youth missing for two days was found dead in Vamanapuram river. Deceased is Biju (47) of Valuvila house, Vilayilmoola, Attingal. Body found entangled in bamboo tree near Thinavila Parayil Kadavu on Saturday around 9 am. Fire force from Attingal recovered body. Relatives had filed missing complaint at Attingal police. He was a well construction worker.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/384344/missing-youth-found-dead-river)