---
title: "മദ്യപാനത്തിനിടെ തർക്കം; യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു, ഒരാൾ അറസ്റ്റിൽ"
english_title: "Alappuzha youth stabbed to death during drinking argument one arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/384315/youth-stabbed-death-drinking-dispute-arrest"
published_at: "2026-09-26T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab7a274a5b9e_1000763385.jpg"
keywords: ["Murder", "Case", "Crime", "Police"]
---

# മദ്യപാനത്തിനിടെ തർക്കം; യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു, ഒരാൾ അറസ്റ്റിൽ

> **Lead Summary:** ആലപ്പുഴ : മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു എന്നാണ് വിവരം. ആലപ്പുഴ പാലസ് വടശ്ശേരി മാപ്പിളശേരിയിൽ വീട്ടിൽ ആന്റണി വർഗീസ് (ഉണ്ണി - 33) ആണ് മരിച്ചത്. കേസിൽ സക്കറിയ ബസാർ സ്വദേശി അഫ്‌സലിനെ (അപ്പു - 41) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

ആലപ്പുഴ : മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു എന്നാണ് വിവരം. ആലപ്പുഴ പാലസ് വടശ്ശേരി മാപ്പിളശേരിയിൽ വീട്ടിൽ ആന്റണി വർഗീസ് (ഉണ്ണി - 33) ആണ് മരിച്ചത്. കേസിൽ സക്കറിയ ബസാർ സ്വദേശി അഫ്‌സലിനെ (അപ്പു - 41) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളി രാത്രിയാണ് കേസിനാസ്പദമായ സംഭവം. ചുങ്കം പാലത്തിന് സമീപമുള്ള പഴയ ഓഡിറ്റോറിയത്തിന്റെ കെട്ടിടാവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്ത് ഷെഡിലാണ് അഫ്‌സൽ താമസിച്ചിരുന്നത്. ഇവിടെ രാത്രികാലങ്ങളിൽ യുവാക്കളുടെ സംഘം ഒത്തുകൂടാറുണ്ട്. ആന്റണിയും അഫ്‌സലും ഒന്നിച്ചിരുന്ന് മദ്യപിച്ചുവെന്നാണ് വിവരം.

ഇതിനിടെയുണ്ടായ തർക്കത്തിനിടെ ആന്റണി കല്ലെടുത്ത് അഫ്‌സലിനെ അടിച്ചു. ഇതിൽ പ്രകോപിതനായ അഫ്‌സൽ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ആന്റണിയുടെ കഴുത്തിലും നെഞ്ചിലും വയറിലും കുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

രാത്രിയിലായതിനാൽ പരിക്കേറ്റ ആന്റണി പരിസരത്തുനിന്ന് പോയില്ല. ശനി പുലർച്ച 6.10ന് വഴിയിലൂടെ എത്തിയവരുമായി സംസാരിച്ചതായും നാട്ടുകാർ പറയുന്നു. സമീപത്തെ മാടക്കട തുറക്കാനെത്തിയ ആളാണ് പറമ്പിൽ ഒരാൾ കിടക്കുന്നത് കണ്ടത്. തുടർന്ന് ഫയർഫോഴ്സിനെയും പൊലീസിനെയും വിവരമറിയിച്ചു. അഗ്നിരക്ഷാസേന സ്ഥലത്തെത്തിയപ്പോൾ ആന്റണിക്ക് ജീവനുണ്ടായിരുന്നു എന്നാണ് വിവരം.

പിന്നാലെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആന്റണി വർഗീസ് അടിപിടി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അഫ്‌സലിനെ ശനി പകൽ വട്ടപ്പള്ളി ഭാഗത്തുനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ആന്റണിയുടെ അച്ഛൻ: ടോമി. അമ്മ: മേഴ്സി. സഹോദരൻ: ജോസഫ് വർഗീസ്.

**

English Summary: **

In Alappuzha, a 33-year-old man Antony Varghese (Unni) of Palace Vadassery was stabbed to death by friend Afsal (Appu, 41) of Sakaria Bazar during drinking argument near Chungam bridge shed on Friday night. Victim allegedly hit Afsal with stone, Afsal retaliated with knife stabbing neck, chest and stomach. Injured Antony was found Saturday morning by local shop owner, informed fire force and police. He was alive when fire force reached but died at General Hospital. South Police arrested Afsal from Vattappally. Police said victim was accused in assault cases.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/384315/youth-stabbed-death-drinking-dispute-arrest)