---
title: "പിറവം വലിയ പള്ളി സഭാ തർക്കം; പ്രാർത്ഥനാ റാലിക്ക് പിന്നാലെ ഇരു വിഭാഗവും പരസ്പരം ആരോപണവുമായി രംഗത്ത്"
english_title: "Piravom Valiya Pally church dispute Jacobite Orthodox groups blame each other"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/384242/piravom-valiya-pally-church-dispute-prayer-rally-clash-allegation"
published_at: "2026-09-26T10:30:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab7527517292_1000763004.jpg"
keywords: ["Piravom church dispute", "Piravom Valiya Pally", "Jacobite Orthodox clash"]
---

# പിറവം വലിയ പള്ളി സഭാ തർക്കം; പ്രാർത്ഥനാ റാലിക്ക് പിന്നാലെ ഇരു വിഭാഗവും പരസ്പരം ആരോപണവുമായി രംഗത്ത്

> **Lead Summary:** പിറവം : (piravomnews.in വലിയ പള്ളി സഭാ തർക്കത്തിൽ ആരോപണവുമായി ഇരു വിഭാഗവും രംഗത്തെത്തി എന്നാണ് വിവരം. ഇന്നലെ വലിയ പള്ളിയിലേയ്ക്ക് നടന്ന യാക്കോബായ സഭയുടെ പ്രാർത്ഥന റാലിയിൽ ഉണ്ടായ സംഭവങ്ങളാണ് പരസ്പര ആരോപണത്തിന് അടിസ്ഥാനം.

## Article Content

പിറവം : (piravomnews.in വലിയ പള്ളി സഭാ തർക്കത്തിൽ ആരോപണവുമായി ഇരു വിഭാഗവും രംഗത്തെത്തി എന്നാണ് വിവരം. ഇന്നലെ വലിയ പള്ളിയിലേയ്ക്ക് നടന്ന യാക്കോബായ സഭയുടെ പ്രാർത്ഥന റാലിയിൽ ഉണ്ടായ സംഭവങ്ങളാണ് പരസ്പര ആരോപണത്തിന് അടിസ്ഥാനം.

ഇന്നലെ പ്രാർത്ഥനയ്ക്കായി മാതൃ പള്ളിയിലേയ്ക്ക് യാക്കോബായ വിശ്വാസികൾ പോകുന്ന വിവരം പോലീസിനെ അറിയിച്ചിരുന്നു. പ്രാർത്ഥനാ റാലിയെ തടയുമെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു.

പിറവത്തെ മാതൃ ദേവാലയത്തിൽ നിന്ന് അന്യായമായി പുറത്താക്കപ്പെട്ട യാക്കോബായ വിശ്വാസികളുടെ ഓർമ്മ പുതുക്കുന്നതിനായി, മുൻ വർഷങ്ങളിലെ പതിവുപോലെ ഈ വർഷവും ഒരു പ്രാർത്ഥനാ റാലി നടത്താൻ സഭ തീരുമാനിക്കുകയായിരുന്നെന്നും എന്നാൽ ഈ വിഷയത്തിൽ പിറവം പോലീസ് സ്റ്റേഷനിൽ നടന്ന ചർച്ചയിൽ, പോലീസ് നൽകുന്ന എല്ലാ നിർദ്ദേശങ്ങളും പൂർണമായി അനുസരിക്കുമെന്നും, യാതൊരു വിധ സംഘർഷത്തിനും ഇടയാക്കാതെ സമാധാനപരമായി റാലി നടത്തുമെന്നും വ്യക്തമാക്കിയിരുന്നതായി യാക്കോബായ വിശ്വാസികൾ പറഞ്ഞു.

എന്നാൽ, പോലീസ് അധികാരികൾ സ്വീകരിച്ച നിലപാട് മറ്റൊന്നായിരുന്നു. പള്ളിയുടെ മുൻവശത്തെ ഗ്രൗണ്ടിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല എന്ന നിലപാടാണ് അവർ സ്വീകരിച്ചത്.

ഇന്നലെ വൈകുന്നേരം കോൺഗ്രിഗേഷൻ ദേവാലയത്തിൽ പോലീസ് നേരിട്ടെത്തി ഇതേ നിർദ്ദേശം വീണ്ടും ആവർത്തിച്ചു. അതിനാൽ, പോലീസ് തടയുന്ന സ്ഥലത്തോളം മാത്രം പോയി, അവിടെ സമാധാനപരമായി പ്രാർത്ഥിച്ച് തിരികെ വരിക എന്ന തീരുമാനമാണ് വിശ്വാസികൾ എടുത്തത് എന്നാണ് അറിയിച്ചിരിക്കുന്നത്.

റാലി പള്ളിയിലേക്കുള്ള റോഡിൽ എത്തിയപ്പോൾ, പള്ളിയുടെ റോഡിലെ ഗേറ്റ് തുറന്നുകിടക്കുന്നതും, പോലീസ് ഉദ്യോഗസ്ഥർ ഒരു വശത്തേക്ക് മാറിനിൽക്കുകയുമാണ് ഉണ്ടായത് എന്നാണ് വിവരം. പോലീസ് നേരത്തെ നൽകിയ നിർദ്ദേശവും അവിടെ കണ്ട സാഹചര്യവും തമ്മിലുള്ള ഈ വലിയ വ്യത്യാസം വിശ്വാസികളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു.

പാരീഷ് ഹാൾ ഗ്രൗണ്ടിൽ പ്രവേശിച്ചപ്പോൾ, അവിടെ കുറേ മെത്രാൻ കക്ഷിക്കാർ കൂട്ടമായി നിന്ന് മുദ്രാവാക്യങ്ങളുമായി നേരെ മുന്നോട്ട് വന്നു എന്നാണ് യാക്കോബായ വിഭാഗം ആരോപിക്കുന്നത്. അപ്രതീക്ഷിതമായി ഉണ്ടായ ഈ സാഹചര്യം കണ്ടപ്പോൾ റാലിയിൽ പങ്കെടുത്ത വിശ്വാസികൾക്ക് അസ്വാഭാവികത തോന്നി.

ഫാ. ഏലിയാസ് ചെറുകാട് മുന്നോട്ട് ഓടി വരുകയും തിരക്ക് ഉണ്ടാവുകയും സ്ത്രീകൾ ഉൾപ്പെടെയുള്ളവർ തള്ളിയിടപ്പെടുകയുമാണ് ഉണ്ടായത് എന്നാണ് വിവരം. ഇതെല്ലാം നടക്കുമ്പോഴും അവിടെ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ഇടപെടാതെ നിൽക്കുകയായിരുന്നു. ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കുന്നതായി യാക്കോബായ വിശ്വാസികൾ പറഞ്ഞു.

എന്നാൽ യാക്കോബായ നേതൃത്വത്തിന്റെ അറിവോടെയാണ് പിറവം പള്ളിയിൽ അക്രമം നടന്നതെന്നാണ് മെത്രാൻ കക്ഷി വിശ്വാസികൾ പറയുന്നത്. പിറവത്തെ ചുമതലയുള്ള പുത്തൻകുരിശ് ഉന്നതാധികാര സമിതി അംഗവുമായ വൈദികന്റെ നേതൃത്വത്തിലാണ് റാലിയും, തുടർന്നുള്ള സംഘർഷ സാധ്യത ഉണ്ടായതും എന്നാണ് അവരുടെ ആരോപണം.

**

English Summary:**

Piravom Valiya Pally church dispute intensifies as both Jacobite and Orthodox factions blame each other after yesterday's prayer rally. Jacobite faithful say they informed police about peaceful rally to commemorate eviction from mother church and agreed to follow police instructions not to enter church ground, but gate was open and police moved aside, leading to confusion and slogans from Orthodox side and pushing including women. They allege conspiracy and police inaction. Orthodox side alleges attack was carried out with Jacobite leadership knowledge led by priest who is member of Puthenkurish high power committee.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/384242/piravom-valiya-pally-church-dispute-prayer-rally-clash-allegation)