---
title: "പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്നുപേർ കസ്റ്റഡിയിൽ"
english_title: "Thiruvananthapuram Mannanthala minor girl gangrape case three arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/384225/minor-girl-gangrape-case-arrest"
published_at: "2026-09-26T08:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37b94821a52_Woman_gang-raped.jpg"
keywords: ["Crime", "Pocso", "Case", "Police"]
---

# പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്നുപേർ കസ്റ്റഡിയിൽ

> **Lead Summary:** തിരുവനന്തപുരം : മണ്ണന്തലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

തിരുവനന്തപുരം : മണ്ണന്തലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കരകുളം കിഴക്കേ മുക്കോല വിനായക നഗറിൽ വാടകയ്ക്ക് താമസിക്കുന്ന ജാരിബ് ജിജോ (20), മണ്ണന്തല അക്ഷര റസിഡൻസിൽ ടിസി 10/346 ഗോപി നിവാസിൽ ആദിൽ രഞ്ജിത്ത് (20) എന്നിവരും പ്രായപൂർത്തിയാകാത്ത ഒരാളെയുമാണ് പിടികൂടിയത്.

ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രതികളിൽ ഒരാളുടെ വീട്ടിലെത്തിച്ചായിരുന്നു പീഡനം.

സ്‌കൂളിൽ നടന്ന കൗൺസലിങ്ങിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് മണ്ണന്തല എസ്എച്ച്ഒയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത് എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

പ്രതികൾ സമാനമായ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നത് അന്വേഷിച്ചുവരികയാണ്. പെൺകുട്ടിക്ക് തുടർന്നും കൗൺസലിങ് നൽകാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

രണ്ടുപ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി.

**

English Summary:**

In Vanchiyoor, police took three into custody in Mannanthala minor girl gangrape case. Accused are Jarib Jijo (20) of Karakulam, Adil Ranjith (20) of Mannanthala and a minor. Incident happened in January; girl befriended via Instagram and assaulted at one accused's house. Case came to light during school counseling. Investigation led by Mannanthala SHO arrested them. Police checking involvement in similar crimes. Girl is being given continued counseling. Two accused remanded, minor shifted to juvenile home.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/384225/minor-girl-gangrape-case-arrest)