---
title: "രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു; രോഗി മരിച്ചു, മൂന്നുപേർക്ക് പരിക്ക്"
english_title: "Ambulance accident Kattappana Idukki patient dies three injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/384161/ambulance-accident-patient-dies"
published_at: "2026-09-25T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab646da59eb0_1000762198.jpg"
keywords: ["Idukki", "Accident", "Ambulance", "Death"]
---

# രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു; രോഗി മരിച്ചു, മൂന്നുപേർക്ക് പരിക്ക്

> **Lead Summary:** ഇടുക്കി : കട്ടപ്പനയിൽ രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു എന്നാണ് വിവരം. വാഹനത്തിനകത്തുണ്ടായിരുന്ന രോഗി മരിച്ചു. അണക്കര സ്വദേശി മറ്റത്തിൽ എൻ കെ രാജൻ ആണ് മരിച്ചത്. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു.

## Article Content

ഇടുക്കി : കട്ടപ്പനയിൽ രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു എന്നാണ് വിവരം. വാഹനത്തിനകത്തുണ്ടായിരുന്ന രോഗി മരിച്ചു. അണക്കര സ്വദേശി മറ്റത്തിൽ എൻ കെ രാജൻ ആണ് മരിച്ചത്. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു.

ഇന്ന് പുലർച്ചെ കട്ടപ്പന പുളിയൻമല സംസ്ഥാന പാതയിലാണ് അപകടം നടന്നത്.

ശ്വാസംമുട്ടലിനെ തുടർന്ന് രാജൻ അണക്കര അൽഫോൺസാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കട്ടപ്പനയിലെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് വാഹനം അപകടത്തിൽപ്പെട്ടത്.

നിയന്ത്രണം വിട്ട ആംബുലൻസ് റോഡിൽ നിന്നും മാറിയുള്ള കെട്ടിടത്തിന് സമീപത്തുള്ള സംരക്ഷണഭിത്തിയിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആംബുലൻസിന്റെ മുൻഭാഗം പൂർണമായും തകർന്നു.

മരിച്ച രാജന്റെ കൂട്ടിരിപ്പുക്കാരായ രണ്ടുപേർക്കും ആംബുലൻസ് ഡ്രൈവർക്കുമാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന് കാരണമെന്താണെന്ന കാര്യത്തിൽ വ്യക്തതയില്ല എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

**

English Summary: **

An ambulance carrying a patient met with an accident on Kattappana-Pulianmala state highway early morning today, killing the patient Mattathil N K Rajan of Anakkara. Rajan was under treatment at Anakkara Alphonsa hospital for breathlessness and being shifted to Kattappana hospital when ambulance lost control and hit a protection wall near a building. Front of ambulance completely damaged. Two bystanders accompanying Rajan and the ambulance driver injured and hospitalized. Reason for accident not clear.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/384161/ambulance-accident-patient-dies)