---
title: "തൂഫാൻ തദ്ദേശം സെപ്റ്റംബർ 28ന് തുടങ്ങും; ലഹരി വിരുദ്ധ പോരാട്ടത്തിൽ ജനകീയ ഇടപെടൽ "
english_title: "Toofan Thadesam campaign from September 28 anti-drug early intervention Kerala"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/384159/toofan-thadesam-campaign-september-28-kerala-local-bodies"
published_at: "2026-09-25T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab645b6b9784_1000762276.jpg"
keywords: ["Toofan Thadesam", "Kerala anti-drug campaign", "drug rehabilitation"]
---

# തൂഫാൻ തദ്ദേശം സെപ്റ്റംബർ 28ന് തുടങ്ങും; ലഹരി വിരുദ്ധ പോരാട്ടത്തിൽ ജനകീയ ഇടപെടൽ 

> **Lead Summary:** സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക സമിതികൾ രൂപീകരിച്ചുകൊണ്ടുള്ള തൂഫാൻ തദ്ദേശത്തിന് സെപ്റ്റംബർ 28ന് തുടക്കമാവും എന്നാണ് വിവരം.

## Article Content

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക സമിതികൾ രൂപീകരിച്ചുകൊണ്ടുള്ള തൂഫാൻ തദ്ദേശത്തിന് സെപ്റ്റംബർ 28ന് തുടക്കമാവും എന്നാണ് വിവരം.

പഞ്ചായത്തുകൾ, നഗരസഭകൾ, കോർപ്പറേഷനുകൾ എന്നിവയ്ക്കൊപ്പം റസിഡന്റ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ള പ്രാദേശിക കൂട്ടായ്മകളെയും ഇതിന്റെ ഭാഗമാക്കും.

ജനപ്രതിനിധികൾ, കുടുംബശ്രീ, ആശാ പ്രവർത്തകർ, ഹരിതകർമ്മസേന, യുവജന-കായിക സംഘടനകൾ, വിദ്യാർത്ഥി സംഘടനകൾ എന്നിവരെയെല്ലാം തൂഫാൻ വാരിയേഴ്സ് ബാഡ്ജ് അണിയിക്കും. ഓരോ വാർഡിലും മെമ്പർമാരുടെ നേതൃത്വത്തിൽ പ്രത്യേക സമിതിയായാണ് തൂഫാൻ തദ്ദേശം പ്രവർത്തിക്കുക എന്നാണ് വിവരം.

പോലീസിന്റെ ഇടപെടലിനു മുമ്പ് തന്നെ സമൂഹത്തിൽ അപകടസാധ്യത തിരിച്ചറിയാൻ കഴിയുന്ന 'ഏർലി ഇന്റർവെൻഷൻ' സംവിധാനം ജനകീയമായി ആരംഭിക്കുകയാണ് ഇവിടെ ലക്ഷ്യം എന്നാണ് അറിയിച്ചിരിക്കുന്നത്.

സെപ്റ്റംബർ 28-ന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തൂഫാൻ പതാകകൾ ഉയർത്തും. കൗൺസിലിംഗിന് കൂടുതൽ ശക്തമായ റീഹാബിലിറ്റേഷൻ ഇന്റർവെൻഷനിലേക്കും തൂഫാൻ കടക്കുകയാണ് എന്നാണ് വിവരം.

ലഹരിയിൽ നിന്ന് പുറത്തുവരാൻ ആഗ്രഹിക്കുന്നവരെ ചികിത്സയിലേക്കും പുനരധിവാസത്തിലേക്കും എത്തിക്കാൻ കൂട്ടായ ഇടപെടൽ ആവശ്യമാണ്. തൂഫാൻ തദ്ദേശം റീഹാബിലിറ്റേഷനും ഊന്നൽ നൽകും.

അതോടൊപ്പം ആപ്പ് ബേസ്ഡ് റെസ്പോൺസീവ് മെക്കാനിസം നിലവിൽ വരാൻ പോവുകയാണ്. രഹസ്യമായി വിവരങ്ങൾ തുറന്നുപറയാനുള്ള സാഹചര്യമൊരുങ്ങും എന്നും അറിയിച്ചിട്ടുണ്ട്.

**

English Summary: **

The Toofan Thadesam campaign forming special committees in all local self-government bodies in Kerala will begin on September 28. Along with panchayats, municipalities and corporations, residents associations and local collectives will be part of it. People's representatives, Kudumbashree, ASHA workers, Haritha Karma Sena, youth and student organizations will be branded as Toofan Warriors. Each ward will have committee led by members. Aim is early intervention system to identify risk before police action. Toofan flags will be hoisted on Sept 28. Campaign will focus on counseling, strong rehabilitation intervention and app-based responsive mechanism for confidential reporting.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/384159/toofan-thadesam-campaign-september-28-kerala-local-bodies)