---
title: "ജോലിക്കിടെ വയോധികനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Tribal man found dead in field Puthuppady Kozhikode suspected sunstroke"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/384156/elderly-man-found-dead-field-sunstroke"
published_at: "2026-09-25T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab6408eeb9a3_1000761832.jpg"
keywords: ["sunstroke death", "tribal man death", "Kozhikode"]
---

# ജോലിക്കിടെ വയോധികനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കോഴിക്കോട് : പുതുപ്പാടിയിൽ ജോലിക്ക് പോയ വയോധികനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി എന്നാണ് വിവരം. പുതുപ്പാടി മണൽവയൽ വെള്ളംകുന്ന് ആദിവാസി ഉന്നതിയിലെ ചന്ദൻ ആണ് മരിച്ചത്.

## Article Content

കോഴിക്കോട് : പുതുപ്പാടിയിൽ ജോലിക്ക് പോയ വയോധികനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി എന്നാണ് വിവരം. പുതുപ്പാടി മണൽവയൽ വെള്ളംകുന്ന് ആദിവാസി ഉന്നതിയിലെ ചന്ദൻ ആണ് മരിച്ചത്.

സൂര്യാതപമേറ്റതെന്നാണ് പ്രാഥമിക നിഗമനം എന്ന് പോലീസ് പറയുന്നു. രാവിലെ എട്ട് മണിയോടെ വയലിൽ പണിയെടുക്കാനായി പോയതായിരുന്നു ചന്ദൻ.

വൈകിട്ട് നാലരയോടെ ഇദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരാൻ മകൻ സ്ഥലത്തെത്തിയപ്പോഴാണ് പാടത്ത് ചന്ദനെ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ചന്ദന്റെ നെഞ്ചിന്റെ വിവിധ ഭാഗങ്ങളിലായി പൊള്ളലേറ്റ രീതിയിൽ തൊലി ഉരിഞ്ഞിരുന്നു എന്നാണ് വിവരം. ഷർട്ട് ധരിക്കാതെ വയലിൽ പണി എടുക്കുകയായിരുന്നു ചന്ദൻ.

താമരശ്ശേരി പോലീസ് ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തതിനുശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാവൂവെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു. സൂര്യാതപമെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് അറിയിച്ചു.

**

English Summary:**

A 75-year-old tribal man, Chandan of Manalvayal Vellamkunnu Adivasi Unnathi in Puthuppady, Kozhikode, was found dead in a paddy field where he had gone for work at 8 am. His son found him lying in the field at 4.30 pm when he went to bring him back. Skin on chest was peeled off like burn injuries; he was working without shirt. Thamarassery police conducted inquest and shifted body to Kozhikode Govt Medical College mortuary. Post-mortem on Friday will confirm cause, police said suspected sunstroke.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/384156/elderly-man-found-dead-field-sunstroke)