---
title: "എസ്ബിഐ എടിഎമ്മിൽ കവർച്ചാശ്രമം; മുൻഭാഗം അഴിച്ചുമാറ്റി"
english_title: "SBI ATM robbery attempt Puthencruz Kolenchery Ernakulam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/384005/sbi-atm-robbery-attempt"
published_at: "2026-09-24T10:40:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab4b18bf02a7_1000760979.jpg"
keywords: ["SBI ATM", "ATM robbery attempt", "Kolenchery"]
---

# എസ്ബിഐ എടിഎമ്മിൽ കവർച്ചാശ്രമം; മുൻഭാഗം അഴിച്ചുമാറ്റി

> **Lead Summary:** **എറണാകുളം : ** കോലഞ്ചേരി പുത്തൻകുരിശിൽ എസ്ബിഐയുടെ എടിഎമ്മിൽ കവർച്ചാശ്രമം.

## Article Content

**എറണാകുളം : ** കോലഞ്ചേരി പുത്തൻകുരിശിൽ എസ്ബിഐയുടെ എടിഎമ്മിൽ കവർച്ചാശ്രമം.

പുത്തൻകുരിശ് സബ് രജിസ്റ്റർ ഓഫീസിന് എതിർവശത്ത് കാവനാൽ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന എസ്ബിഐയുടെ എടിഎമ്മിലാണ് കവർച്ചാശ്രമം ഉണ്ടായത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. എടിഎമ്മിന്റെ മുൻഭാഗം മുഴുവനും അഴിച്ചുമാറ്റിയെങ്കിലും പണം ഇരിക്കുന്ന ഭാഗത്തേക്ക് മോഷ്ടാക്കൾക്ക് കടക്കാൻ കഴിഞ്ഞില്ല എന്നാണ് വിവരം. ഇതോടെ മോഷ്ടാക്കൾ ശ്രമം ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.

നല്ല മഴയായിരുന്നതിനാലും കെട്ടിടത്തിന്റെ ഉള്ളിലേക്ക് കയറി എടിഎം ഇരിക്കുന്നതിനാലും സംഭവം ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല എന്നാണ് പറയുന്നത്. രാവിലെ തൊട്ടടുത്ത് പ്രവർത്തിക്കുന്ന ലോട്ടറിക്കടയിലെ ജീവനക്കാർ പറഞ്ഞാണ് ബാങ്ക് അധികൃതർ വിവരം അറിഞ്ഞതും പോലീസിൽ അറിയിച്ചതും.

വിവരമറിഞ്ഞ് പുത്തൻകുരിശ് പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു എന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

**

English Summary: **

A robbery attempt was reported at SBI ATM in Kavanal building opposite Puthencruz Sub Registrar Office near Kolenchery. Miscreants removed the front panel of ATM last night but failed to access cash chest and fled. Heavy rain and ATM being inside building meant incident went unnoticed. Bank officials were alerted by nearby lottery shop staff in morning. Puthencruz police and fingerprint experts collected evidence and started probe.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/384005/sbi-atm-robbery-attempt)