---
title: " ഐസ് ലോറി മറിഞ്ഞു; ടയർ ഊരിപ്പോയി, ഗതാഗതം തടസ്സപ്പെട്ടു  "
english_title: "Ice lorry overturns Edappally Vyttila bypass Kochi no injuries"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/384002/ice-lorry-overturns-kochi"
published_at: "2026-09-24T10:25:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab4adf1e0e77_1000760954.jpg"
keywords: ["Kochi", "Accident", "Lorry"]
---

#  ഐസ് ലോറി മറിഞ്ഞു; ടയർ ഊരിപ്പോയി, ഗതാഗതം തടസ്സപ്പെട്ടു  

> **Lead Summary:** കൊച്ചി : ഇടപ്പള്ളി-വൈറ്റില ബൈപ്പാസിൽ ഐസ് കയറ്റിയ ലോറി മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല എന്നാണ് വിവരം. ബുധൻ പുലർച്ചെ 3.30നാണ് അപകടം ഉണ്ടായത്.

## Article Content

കൊച്ചി : ഇടപ്പള്ളി-വൈറ്റില ബൈപ്പാസിൽ ഐസ് കയറ്റിയ ലോറി മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല എന്നാണ് വിവരം. ബുധൻ പുലർച്ചെ 3.30നാണ് അപകടം ഉണ്ടായത്.

പുതിയറോഡിന് സമീപത്താണ് സംഭവം. കൊടുങ്ങല്ലൂർ അഴീക്കോട് നിന്ന് ഐസ് കയറ്റി പാലായ്ക്ക് പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്.

ഓട്ടത്തിനിടെ ലോറിയുടെ പുറകിലെ ടയർ ഊരിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. നിയന്ത്രണം വിട്ട് ലോറി മറിയുകയായിരുന്നു. ഈ സമയം ലോറിയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച പച്ചക്കറി വാൻ മീഡിയനിൽ ഇടിച്ചുനിന്നു.

വിവരമറിഞ്ഞ് പാലാരിവട്ടം പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. ഐസ് മറ്റൊരു വാഹനത്തിലേക്ക് മാറ്റിയ ശേഷം ലോറി ക്രെയിൻ ഉപയോഗിച്ച് റോഡിൽ നിന്ന് നീക്കിയാണ് പോലീസ് ഗതാഗതം സാധാരണ നിലയിലാക്കിയത്. മൂന്ന് മണിക്കൂറെടുത്താണ് ഐസ് മറ്റൊരു വാഹനത്തിലേക്ക് മാറ്റിയത്.

**English Summary: **

An ice-laden lorry overturned near Puthiyaroad on Edappally-Vyttila bypass in Kochi at 3.30 am on Wednesday. No injuries reported. The lorry was heading to Pala from Azheekode, Kodungallur. Rear tyre detachment caused loss of control. A vegetable van swerved to avoid collision and hit the median. Palarivattom police regulated traffic and removed the lorry using a crane after shifting the ice, which took three hours.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/384002/ice-lorry-overturns-kochi)