---
title: "രണ്ട് പൊലീസുകാരെ കാറിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Two Jammu Kashmir police officers found dead mysterious car Ramban"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/383899/two-police-officers-found-dead-car"
published_at: "2026-09-23T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: ["police death", "police officers found dead car", "JK police", "national news"]
---

# രണ്ട് പൊലീസുകാരെ കാറിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** ശ്രീനഗർ: ജമ്മു കശ്‌മീരിലെ റംബാൻ ജില്ലയിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കാറിനകത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി എന്നാണ് വിവരം. ജില്ലാ പൊലീസ് ആസ്ഥാനത്തിന് കീഴിൽ സേവനം അനുഷ്ഠിച്ചിരുന്ന ഹെഡ് കോൺസ്റ്റബിൾ ഫരീദ് അഹമ്മദ്, സെലക്ഷൻ ഗ്രേഡ് കോൺസ്റ്റബിൾ മുഹമ്മദ് യാഖൂബ് എന്നിവരാണ് മരിച്ചത്.

## Article Content

ശ്രീനഗർ: ജമ്മു കശ്‌മീരിലെ റംബാൻ ജില്ലയിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കാറിനകത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി എന്നാണ് വിവരം. ജില്ലാ പൊലീസ് ആസ്ഥാനത്തിന് കീഴിൽ സേവനം അനുഷ്ഠിച്ചിരുന്ന ഹെഡ് കോൺസ്റ്റബിൾ ഫരീദ് അഹമ്മദ്, സെലക്ഷൻ ഗ്രേഡ് കോൺസ്റ്റബിൾ മുഹമ്മദ് യാഖൂബ് എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച‌ ബട്ടോട്ട് സന മേഖലയിലെ സിയാറത്ത് മോറിന് സമീപത്താണ് സംഭവം എന്നാണ് വിവരം. JK-19/5299 രജിസ്ട്രേഷനുള്ള ഫിയറ്റ് ഫിയാസ് കാറിനകത്താണ് ഇരുവരെയും കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.

മരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണ് എന്നാണ് റിപ്പോർട്ട്. പോസ്റ്റ് മോർടത്തിന് ശേഷമാണ് മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങളിലേക്ക് എത്താൻ കഴിയൂ എന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. വിഷവാതകം ശ്വസിച്ചത് ഉൾപ്പെടെ കാരണങ്ങൾ സംശയിക്കുന്നു.

**

English Summary: **

Two police personnel were found dead under mysterious circumstances inside a car in Ramban district of Jammu and Kashmir. The deceased are Head Constable Farid Ahmed and Selection Grade Constable Mohammad Yaqoob serving under district police headquarters. They were found inside a Fiat Fias car registration JK-19/5299 near Ziarat Morh in Batote-Sana area on Tuesday. They were taken to hospital but declared dead. District police chief said cause of death will be clear after post-mortem, suspected gas inhalation among possible reasons.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/383899/two-police-officers-found-dead-car)