---
title: "പാമ്പാക്കുടയിൽ അളവുതൂക്ക, ഓട്ടോ ഫെയർ മീറ്റർ പരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്തു"
english_title: "Weights measures auto fare meter verification camp inaugurated Pambakuda"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/383892/weights-measures-auto-fare-meter-camp-pambakuda-inaugurated"
published_at: "2026-09-23T11:55:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab371f770623_1000760140.jpg"
keywords: ["Pambakuda news", "Legal Metrology camp", "auto fare meter verification"]
---

# പാമ്പാക്കുടയിൽ അളവുതൂക്ക, ഓട്ടോ ഫെയർ മീറ്റർ പരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** പാമ്പാക്കുട: സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മപരിപാടികളുടെ ഭാഗമായി പാമ്പാക്കുട ഗ്രാമപഞ്ചായത്തിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ അളവുതൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധന, മുദ്രവയ്പ്പ്, ഓട്ടോറിക്ഷ ഫെയർ മീറ്റർ പരിശോധന എന്നിവയ്ക്കുള്ള ക്യാമ്പ് ആരംഭിച്ചു.

## Article Content

പാമ്പാക്കുട: സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മപരിപാടികളുടെ ഭാഗമായി പാമ്പാക്കുട ഗ്രാമപഞ്ചായത്തിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ അളവുതൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധന, മുദ്രവയ്പ്പ്, ഓട്ടോറിക്ഷ ഫെയർ മീറ്റർ പരിശോധന എന്നിവയ്ക്കുള്ള ക്യാമ്പ് ആരംഭിച്ചു.

പാമ്പാക്കുട പഞ്ചായത്ത് ബസ് ടെർമിനലിൽ നടന്ന ചടങ്ങിൽ ഓട്ടോ ഫെയർ മീറ്റർ വെരിഫിക്കേഷൻ ഫ്ലാഗ് ഓഫ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നെവിൻ ജോർജ് നിർവഹിച്ചു എന്നാണ് വിവരം. വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല ബാബു നിർവഹിച്ചു.

ലീഗൽ മെട്രോളജി ഇൻസ്പെക്‌ടർ ബാബു കെ. ജോർജ്, വൈസ് പ്രസിഡൻ്റ് ആഷിഷ് എം. ജോൺ, പഞ്ചായത്ത് അംഗങ്ങളായ ശ്യാമള പ്രസാദ്, ജോമോൾ ജോയി, സിൻസി പൗലോസ്, ഷീനാമോൾ എം.പി., അൻസു പൗലോസ്, ഓട്ടോറിക്ഷ തൊഴിലാളികൾ, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവർ പങ്കെടുത്തു.

**

English Summary: **

As part of the state government's 100-day action program, a camp for re-verification and stamping of weights and measures and auto-rickshaw fare meter verification by the Legal Metrology Department started at Pambakuda Grama Panchayat. The flag-off of auto fare meter verification at Pambakuda panchayat bus terminal was done by Block Panchayat President Nevin George and certificate distribution inauguration by Grama Panchayat President Sheela Babu.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/383892/weights-measures-auto-fare-meter-camp-pambakuda-inaugurated)