---
title: "ഫോർച്യൂണർ കാർ മീഡിയനിലേക്ക് ഇടിച്ചുകയറി; വൻ അപകടം ഒഴിവായി"
english_title: "Fortuner car hits median Kochi Edappally Vytilla bypass accident"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/383860/fortuner-car-hits-median-kochi-bypass-accident"
published_at: "2026-09-23T08:48:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab34531352c3_1000759911.jpg"
keywords: ["accident", "car hits median"]
---

# ഫോർച്യൂണർ കാർ മീഡിയനിലേക്ക് ഇടിച്ചുകയറി; വൻ അപകടം ഒഴിവായി

> **Lead Summary:** കൊച്ചി : ഇടപ്പള്ളി-വൈറ്റില ബൈപ്പാസിൽ കാർ മീഡിയനിലേക്ക് ഇടിച്ചുകയറി അപകടം.ആർക്കും പരിക്കില്ല. ഫോർച്യൂണർ കാറാണ് അപകടത്തിൽപ്പെട്ടത് എന്നാണ് റിപ്പോർട്ട്. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.

## Article Content

കൊച്ചി : ഇടപ്പള്ളി-വൈറ്റില ബൈപ്പാസിൽ കാർ മീഡിയനിലേക്ക് ഇടിച്ചുകയറി അപകടം.ആർക്കും പരിക്കില്ല. ഫോർച്യൂണർ കാറാണ് അപകടത്തിൽപ്പെട്ടത് എന്നാണ് റിപ്പോർട്ട്. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.

ചൊവ്വ പുലർച്ചെ 5.30നായിരുന്നു അപകടം. പാലക്കാട് നിന്നും കടവന്ത്രയിലേക്ക് പോകുമ്പോൾ കാർ നിയന്ത്രണം വിട്ട് മീഡിയനിലേക്ക് ഇടിച്ചുകയറി മരത്തിൽ ഇടിച്ച് നിൽക്കുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന ആൾ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പാലാരിവട്ടം പൊലീസ് പറഞ്ഞു.

**

English Summary:**

A Fortuner car crashed into the median near Chakkaraparambu on the Edappally-Vytilla bypass in Kochi early Tuesday at 5.30 am. No injuries reported. The car was traveling from Palakkad to Kadavanthra when the driver allegedly dozed off, lost control, hit the median and then a tree. The front portion of the vehicle was completely damaged. Palarivattom police said driver falling asleep caused the accident.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/383860/fortuner-car-hits-median-kochi-bypass-accident)