---
title: "കുടുംബവഴക്കിനിടെ ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം; ഭർത്താവ് പിടിയിൽ"
english_title: "Man tries to set wife on fire Kakkanad family dispute husband arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/383857/husband-tries-to-burn-wife-family-dispute-arrest"
published_at: "2026-09-23T06:58:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aafba1c064ba_paravur-lottery-seller-stabbed-scissors-debt-one-arrested.jpg"
keywords: ["crime", "husband tries to burn wife", "petrol attack"]
---

# കുടുംബവഴക്കിനിടെ ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം; ഭർത്താവ് പിടിയിൽ

> **Lead Summary:** കാക്കനാട് : കുടുംബവഴക്കിനിടെ യുവാവ് ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമിച്ചു.

## Article Content

കാക്കനാട് : കുടുംബവഴക്കിനിടെ യുവാവ് ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമിച്ചു.

സംഭവത്തിൽ ഭർത്താവ് പത്തനംതിട്ട സ്വദേശി അനിൽകുമാറിനെ കാക്കനാട് പൊലീസ് കസ്‌റ്റഡിയിലെടുത്തു എന്നാണ് വിവരം. ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ ആലപ്പുഴ സ്വദേശിനി ജയശ്രീയെ (42) കാക്കനാട് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ചൊവ്വ രാത്രി 8.45-ഓടെ കാക്കനാട് അമ്പാടിമൂലയിലുള്ള സ്വകാര്യ ഹോസ്റ്റലിന് മുന്നിലായിരുന്നു ഞെട്ടിക്കുന്ന സംഭവം എന്നാണ് റിപ്പോർട്ട്. കാക്കനാട് സൺറൈസ് ആശുപത്രിയിലെ ജീവനക്കാരാണ് ഇരുവരും എന്നാണ് വിവരം. ഹോസ്റ്റലിൽ താമസിച്ചിരുന്ന ജയശ്രീയെ കാത്തുനിന്ന അനിൽകുമാർ, ഇവർ മുന്നിലെത്തിയപ്പോൾ മുഖത്തേക്ക് പെപ്പർസ്പ്രേ അടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. തുടർന്ന് കാനിൽ കൊണ്ടുവന്ന പെട്രോൾ ജയശ്രീയുടെ ദേഹത്തേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ദൃക്സ‌ാക്ഷികൾ പറഞ്ഞു.

ആക്രമണത്തിൽ ജയശ്രീയുടെ മുഖത്തും ശരീരത്തിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട് എന്നാണ് വിവരം. നിലവിൽ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. തീകൊളുത്തുന്നതിനിടയിൽ അനിൽകുമാറിൻ്റെ കൈക്കും പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിൽ കാക്കനാട് പൊലീസ് കേസെടുത്തു.

**

English Summary: **

In a family dispute, a man allegedly tried to set his wife on fire by pouring petrol in Kakkanad. Pathanamthitta native Anilkumar was taken into custody by Kakkanad police. His wife Jayasree (42), native of Alappuzha, suffered severe burns and is in ICU at a private hospital in Kakkanad. The shocking incident happened around 8.45 pm on Tuesday in front of a private hostel at Ambadimoola, Kakkanad. Both are staff at Sunrise Hospital, Kakkanad. Anilkumar allegedly waited for Jayasree, sprayed pepper spray on her face and poured petrol from a can and set her ablaze according to eyewitnesses. Police have registered a case.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/383857/husband-tries-to-burn-wife-family-dispute-arrest)