---
title: "പിറവത്ത് നിയന്ത്രണം തെറ്റിയ കാർ വീട്ടിലേക്ക് ഇടിച്ചുകയറി, വീടിന് നാശനഷ്ടം"
english_title: "Car loses control crashes into house Piravom Onakkoor Nirappu accident"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/383829/car-crashes-into-house-piravom-onakkoor-nirappu-accident"
published_at: "2026-09-22T18:25:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab27b5b04261_1000759537.jpg"
keywords: ["Piravom accident", "car crash house", "Onakkoor Nirappu"]
---

# പിറവത്ത് നിയന്ത്രണം തെറ്റിയ കാർ വീട്ടിലേക്ക് ഇടിച്ചുകയറി, വീടിന് നാശനഷ്ടം

> **Lead Summary:** പിറവം: ഓണക്കൂർ നിരപ്പ് കവലയിൽ നിയന്ത്രണം തെറ്റിയ കാർ റോഡരികിലെ വീട്ടിലേക്ക് ഇടിച്ചുകയറി വീടിന് നാശനഷ്ടം.

## Article Content

പിറവം: ഓണക്കൂർ നിരപ്പ് കവലയിൽ നിയന്ത്രണം തെറ്റിയ കാർ റോഡരികിലെ വീട്ടിലേക്ക് ഇടിച്ചുകയറി വീടിന് നാശനഷ്ടം.

നിരപ്പ് കവലയിൽ റോഡരികിൽ കപ്പിലുമാംചോട്ടിൽ രാജുവിന്റെ വീട്ടിലേക്കാണ് പിറവം ഭാഗത്തുനിന്ന് വന്ന കാർ ഇടിച്ചുകയറിയത് എന്നാണ് നാട്ടുകാർ പറയുന്നത്.

അപകടത്തിൽ ആളപായമില്ല എന്നാണ് വിവരം. എന്നാൽ വീടിന്റെ ഒരു വശം തകർന്നതായി നാട്ടുകാർ പറഞ്ഞു.

ഇടിയുടെ പിന്നാലെ കാറിലുണ്ടായിരുന്ന യുവാക്കൾ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടതായാണ് വിവരം എന്നാണ് ലഭിക്കുന്ന വിവരം. സംഭവമറിഞ്ഞ് പിറവം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.

**

English Summary: **

A car lost control and crashed into a house at Nirappu Junction in Onakkoor, Piravom, causing damage to the house. The car coming from Piravom side rammed into the house of Raju at Kappilumamchottil near Nirappu Junction. No casualties reported but one side of the house was damaged. Youths in the car reportedly fled after the crash. Piravom police reached the spot and started investigation.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/383829/car-crashes-into-house-piravom-onakkoor-nirappu-accident)