---
title: "ട്രെയിനിന്റെ വാതിൽപ്പടിയിലിരുന്ന് യാത്ര ; താഴേക്ക് വീണ് പതിനെട്ടുകാരൻ മരിച്ചു"
english_title: "18 year old dies after falling from train door Kochi Ponnurunni Malabar Express"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/383680/train-door-fall-death-18-year-old-rahul-kollam-kochi"
published_at: "2026-09-21T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab1077269082_1000758436.jpg"
keywords: ["train accident", "train fall death", "Malabar Express", "Kochi news"]
---

# ട്രെയിനിന്റെ വാതിൽപ്പടിയിലിരുന്ന് യാത്ര ; താഴേക്ക് വീണ് പതിനെട്ടുകാരൻ മരിച്ചു

> **Lead Summary:** കൊല്ലം : ട്രെയിനിന്റെ വാതിൽപ്പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ താഴേക്ക് വീണ് പതിനെട്ടുകാരൻ മരിച്ചു എന്നാണ് വിവരം. കൊല്ലം പുല്ലാമല സ്വദേശി രാഹുലാണ് മരിച്ചത്. കൊച്ചി പൊന്നുരുന്നിക്ക് സമീപം റെയിൽവേ ട്രാക്കിനരികിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

## Article Content

കൊല്ലം : ട്രെയിനിന്റെ വാതിൽപ്പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ താഴേക്ക് വീണ് പതിനെട്ടുകാരൻ മരിച്ചു എന്നാണ് വിവരം. കൊല്ലം പുല്ലാമല സ്വദേശി രാഹുലാണ് മരിച്ചത്. കൊച്ചി പൊന്നുരുന്നിക്ക് സമീപം റെയിൽവേ ട്രാക്കിനരികിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

കണ്ണൂരിൽനിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന മലബാർ എക്സ്പ്രസിലെ യാത്രക്കാരനായിരുന്നു രാഹുൽ എന്നാണ് വിവരം. അതിവേഗം സഞ്ചരിക്കുന്ന ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ അബദ്ധത്തിൽ താഴേക്ക് വീണാണ് അപകടം ഉണ്ടായത് എന്നാണ് നിഗമനം എന്നാണ് പൊലീസ് പറയുന്നത്.

രാഹുലിനൊപ്പം യാത്ര ചെയ്തിരുന്ന സുഹൃത്ത് കായംകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് രാഹുലിനെ ട്രെയിനിൽ കാണാനില്ലെന്ന വിവരം അറിയുന്നത് എന്നാണ് വിവരം. തുടർന്ന് സുഹൃത്ത് വിവരം കായംകുളം റെയിൽവേ പൊലീസിനെ അറിയിച്ചു. റെയിൽവേ പൊലീസ് ഉടൻതന്നെ മറ്റു സ്റ്റേഷനുകളിലേക്ക് സന്ദേശം കൈമാറി.

ഇതിനിടെയാണ് പൊന്നുരുന്നി ഭാഗത്ത് റെയിൽവേ ട്രാക്കിനു സമീപം മൃതദേഹം കിടക്കുന്നതായി നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. പൊലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

**

English Summary: **

An 18-year-old died after falling from a train door while travelling sitting on the footboard. Deceased is Rahul, native of Pullamala in Kollam. Body was found near railway track at Ponnurunni near Kochi. He was a passenger of Malabar Express from Kannur to Kollam. Police suspect he accidentally fell while sitting on the door of the speeding train. His friend travelling with him realized he was missing at Kayamkulam station and informed railway police. Meanwhile locals informed police about body near track at Ponnurunni.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/383680/train-door-fall-death-18-year-old-rahul-kollam-kochi)