---
title: "കെഎസ്ആർടിസി ബസ് യാത്രക്കാർക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റു ; 17 പേർക്ക് പരിക്ക്"
english_title: "17 KSRTC passengers stung by wasps near Gavi Vandiperiyar Idukki"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/383675/ksrtc-passengers-wasp-attack-17-injured"
published_at: "2026-09-21T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab101f0877e2_1000758407.jpg"
keywords: ["KSRTC bus", "wasp attack", "Idukki"]
---

# കെഎസ്ആർടിസി ബസ് യാത്രക്കാർക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റു ; 17 പേർക്ക് പരിക്ക്

> **Lead Summary:** ഇടുക്കി: കെഎസ്ആർടിസി ബസ് യാത്രക്കാർക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റ് പരിക്ക്. 17 പേർക്കാണ് പരിക്കേറ്റത് എന്നാണ് വിവരം. പത്തനംതിട്ടയിൽ നിന്ന് ഗവി വഴി വണ്ടിപ്പെരിയാറിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലെ യാത്രക്കാർക്ക് നേരെയാണ് പെരുന്തേനീച്ചയുടെ ആക്രമണം ഉണ്ടായത്.

## Article Content

ഇടുക്കി: കെഎസ്ആർടിസി ബസ് യാത്രക്കാർക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റ് പരിക്ക്. 17 പേർക്കാണ് പരിക്കേറ്റത് എന്നാണ് വിവരം. പത്തനംതിട്ടയിൽ നിന്ന് ഗവി വഴി വണ്ടിപ്പെരിയാറിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലെ യാത്രക്കാർക്ക് നേരെയാണ് പെരുന്തേനീച്ചയുടെ ആക്രമണം ഉണ്ടായത്.

ഗവി പിന്നിട്ട്, വണ്ടിപ്പെരിയാർ വള്ളക്കടവിനു സമീപമുള്ള കോഴിക്കാനത്ത് വെച്ചായിരുന്നു സംഭവം ഉണ്ടായത് എന്നാണ് വിവരം ലഭിക്കുന്നത്. പെട്ടെന്നുണ്ടായ ആക്രമണത്തിൽ ബസിനുള്ളിൽ ഉണ്ടായിരുന്ന യാത്രക്കാർ പരിഭ്രാന്തരായി എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട ബസിൽ ജീവനക്കാരും 58 യാത്രക്കാരും ആണ് ഉണ്ടായിരുന്നത് എന്നാണ് വിവരം. പരിക്കേറ്റവരിൽ ഏഴ് പേർ വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും 10 പേർ പീരുമേട് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി എന്നാണ് വിവരം. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഭൂരിഭാഗം പേരും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീടുകളിലേക്ക് മടങ്ങി എന്നാണ് ലഭിക്കുന്ന വിവരം.

**

English Summary: **

17 passengers of a KSRTC bus were injured after being stung by giant honeybees in Idukki. The bus was travelling from Pathanamthitta to Vandiperiyar via Gavi. The incident happened at Kozhikanam near Vallakkadavu after Gavi. The bus had 58 passengers and staff. Seven injured sought treatment at Vandiperiyar PHC and 10 at Peermade Taluk Hospital. None of the injuries are serious and most were discharged after first aid.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/383675/ksrtc-passengers-wasp-attack-17-injured)