---
title: "ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം"
english_title: "lorry scooter collision one dead Vengara Kacheripadi accident"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/383636/lorry-scooter-collision-one-dead-accident"
published_at: "2026-09-21T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab0d563b8d6f_1000758174.jpg"
keywords: []
---

# ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

> **Lead Summary:** മലപ്പുറം: മലപ്പുറത്ത് മണൽ കയറ്റി വന്ന ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. മലപ്പുറം - പരപ്പനങ്ങാടി സംസ്ഥാനപാതയിൽ വേങ്ങര കച്ചേരിപ്പടിയിൽ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.

## Article Content

മലപ്പുറം: മലപ്പുറത്ത് മണൽ കയറ്റി വന്ന ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. മലപ്പുറം - പരപ്പനങ്ങാടി സംസ്ഥാനപാതയിൽ വേങ്ങര കച്ചേരിപ്പടിയിൽ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.

രണ്ടുപേരാണ് സ്കൂട്ടറിൽ ഉണ്ടായിരുന്നത് എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. അപകടത്തിൽ ഒരാൾ മരിക്കുകയും കൂടെയുണ്ടായിരുന്ന യാത്രികയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു എന്നാണ് വിവരം. പരിക്കേറ്റ സ്കൂട്ടർ യാത്രികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മണൽ കയറ്റി വന്ന ലോറിയും സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു എന്നാണ് വിവരം. അപകടത്തിൽപ്പെട്ടവരുടെ മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല.

**

English Summary:**

In a tragic accident in Malappuram, a sand-laden lorry collided with a scooter at Vengara Kacheripadi on the Malappuram-Parappanangadi state highway this morning. Two people were on the scooter. One rider died on the spot and the other pillion rider woman sustained serious injuries and was hospitalized. Lorry and scooter collided head-on. Other details of the victims are awaited.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/383636/lorry-scooter-collision-one-dead-accident)