---
title: "പിറവം ആശിർവാദ് സിനിമാസിന്റെ മുൻവശത്തെ സംരക്ഷണ ഭിത്തി തകർന്നു വീണു"
english_title: "Piravom Ashirvad Cinemas compound wall collapses early morning today"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/383479/piravom-ashirvad-cinemas-protection-wall-collapsed"
published_at: "2026-09-19T19:39:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae97cf545c2_1000756921.jpg"
keywords: ["Piravomnews", "ashirvad acinemas", "Collapsed"]
---

# പിറവം ആശിർവാദ് സിനിമാസിന്റെ മുൻവശത്തെ സംരക്ഷണ ഭിത്തി തകർന്നു വീണു

> **Lead Summary:** പിറവം: ആശിർവാദ് സിനിമാസിന്റെ മുൻവശത്തെ സംരക്ഷണ ഭിത്തി തകർന്നു വീണു. ഇന്ന് പുലർച്ചെയാണ് സംഭവം ഉണ്ടായത്. 

## Article Content

പിറവം: ആശിർവാദ് സിനിമാസിന്റെ മുൻവശത്തെ സംരക്ഷണ ഭിത്തി തകർന്നു വീണു. ഇന്ന് പുലർച്ചെയാണ് സംഭവം ഉണ്ടായത്. 

സമീപകാലത്ത് നിർമ്മിച്ച മതിലാണ് തകർന്നു വീണത് എന്നാണ് പ്രാഥമിക വിവരം. മതിലിനോട് ചേർന്ന് ഓട നിർമ്മാണം നടന്നു വരികയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. ഈ ഓട നിർമ്മാണത്തിനിടെ മണ്ണ് നീക്കം ചെയ്തതും മറ്റ് കാരണങ്ങളും മതിൽ തകരാൻ ഇടയാക്കിയിട്ടുണ്ടോ എന്ന കാര്യവും പരിശോധിച്ചു വരികയാണ്.

ശക്തമായ അടിത്തറ ഇല്ലാതിരുന്നതാണ് മതിൽ തകരാൻ കാരണമെന്ന് കരുതുന്നു എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇത് സംബന്ധിച്ച് അധികൃതരുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. പുലർച്ചെ സമയത്ത് ആയതിനാൽ ആളപായമോ മറ്റ് അനിഷ്ട സംഭവങ്ങളോ ഉണ്ടായിട്ടില്ല എന്നാണ് വിവരം.

**

English Summary:**

The protection wall in front of Piravom Ashirvad Cinemas collapsed early this morning. The wall that collapsed was recently constructed. Drainage construction was underway near the wall. It is suspected that lack of strong foundation caused the collapse. No casualties were reported as it happened early morning.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/383479/piravom-ashirvad-cinemas-protection-wall-collapsed)