---
title: "ദുരൂഹത ; മുഖം മണ്ണിൽ പൂഴ്ത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി, കൊലപാതകമെന്ന് സംശയം"
english_title: "Migrant worker from Chhattisgarh found dead mysteriously Puthussery Pazhunnana paddy field Kunnamkulam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/383419/paddy-field-migrant-worker-dead-mystery-"
published_at: "2026-09-19T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae3b8e9b34b_1000756375.jpg"
keywords: ["migrant worker death", "Crime", "Murder"]
---

# ദുരൂഹത ; മുഖം മണ്ണിൽ പൂഴ്ത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി, കൊലപാതകമെന്ന് സംശയം

> **Lead Summary:** **പുതുശേരി:** പുതുശേരി പഴുന്നാന പാടത്ത് ഇതര സംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

**പുതുശേരി:** പുതുശേരി പഴുന്നാന പാടത്ത് ഇതര സംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

ഛത്തീസ്‌ഗഡ് സ്വദേശിയായ യുവാവിൻ്റെ മൃതദേഹമാണ് പാടത്തിന് സമീപത്തെ കുഴിയിൽ മുഖം മണ്ണിൽ പൂഴ്ത്തിയ നിലയിൽ കണ്ടെത്തിയത്.

സംഭവസ്ഥലത്തിന് സമീപത്തായി അതിഥി തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ക്വാർട്ടേഴ്‌സുകൾ പ്രവർത്തിക്കുന്നുണ്ട് എന്നാണ് വിവരം. രാത്രിയോടെ നാട്ടുകാരാണ് പാടത്ത് മൃതദേഹം കിടക്കുന്ന വിവരം പൊലീസിൽ അറിയിക്കുന്നത് എന്നാണ് വിവരം. ഉടൻ തന്നെ കുന്നംകുളം പൊലീസും സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ ആരംഭിച്ചു.

മരിച്ചയാൾ താമസിച്ചിരുന്ന ക്വാർട്ടേഴ്‌സിലെയും സമീപ പ്രദേശങ്ങളിലെയും മറ്റ് ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് നിലവിൽ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത് എന്നാണ് വിവരം. കൊലപാതകമാണോയെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്.

**

English Summary:**

A migrant worker was found dead under mysterious circumstances at Pazhunnana paddy field in Puthussery. The body of a youth from Chhattisgarh was found with face buried in mud in a pit near the field. There are quarters where migrant workers live collectively near the incident spot. Locals informed police at night after spotting the body in the field. Kunnamkulam police reached the spot and started preliminary investigation. Police are now focusing investigation on other migrant workers staying in the same quarters and nearby areas. Police suspect it to be a murder and have intensified investigation.

 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/383419/paddy-field-migrant-worker-dead-mystery-)