---
title: "കാണാതായ പത്താം ക്ലാസ് വിദ്യാർഥിനിയെയും ബന്ധുവായ യുവാവിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Class 10 girl student missing from Valathungal found dead train hit with relative youth Angamaly Vismaya Abhilash"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/383415/missing-class10-girl-student-relative-train-hit-dead-angamaly"
published_at: "2026-09-19T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae38d9373ae_1000756479.jpg"
keywords: ["Angamaly train accident", "missing school girl", "Death"]
---

# കാണാതായ പത്താം ക്ലാസ് വിദ്യാർഥിനിയെയും ബന്ധുവായ യുവാവിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** വാളത്തുംഗൽ: വാളത്തുംഗലിൽനിന്നു കാണാതായ പത്താം ക്ലാസ് വിദ്യാർഥിനിയെയും അടുത്ത ബന്ധുവായ യുവാവിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

വാളത്തുംഗൽ: വാളത്തുംഗലിൽനിന്നു കാണാതായ പത്താം ക്ലാസ് വിദ്യാർഥിനിയെയും അടുത്ത ബന്ധുവായ യുവാവിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

ആകോലിൽ സ്വദേശിയായ വിസ്‌മയ (15), ബന്ധുവായ അഭിലാഷ് (21) എന്നിവരാണ് മരിച്ചത്. അങ്കമാലിയിലാണ് ഇരുവരെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത് എന്നാണ് വിവരം. ഇന്നലെയാണ് വിസ്‌മയയെ കാണാതായത് എന്നാണ് വിവരം. സ്‌കൂളിലേക്കെന്നു പറഞ്ഞു രാവിലെ വീട്ടിൽനിന്നിറങ്ങിയ കുട്ടി സ്‌കൂളിൽ എത്തിയിരുന്നില്ല.

മയ്യനാട് സ്കൂ‌ളിലെ വിദ്യാർഥിനിയാണ് എന്നാണ് വിവരം. വൈകിട്ട് 6 മണി കഴിഞ്ഞു വീട്ടിൽ തിരിച്ചെത്താത്തതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കുട്ടി സ്കൂ‌ളിൽ എത്തിയിരുന്നില്ലെന്ന വിവരം മാതാപിതാക്കൾ അറിയുന്നത്.

പരാതി ലഭിച്ചതിനെത്തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു എന്നാണ് വിവരം. പിന്നാലെയാണ് ബന്ധുവിനൊപ്പം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

**
**

**English Summary:**

A 10th class student missing from Valathungal and her relative youth were found dead after being hit by train. The deceased are Vismaya (15) from Akolil and her relative Abhilash (21). They were found near Angamaly. Vismaya went missing yesterday after leaving home for school in the morning but did not reach school. She is a student of Mayyanad school. Parents came to know she didn't reach school after she didn't return home even after 6 pm. Following complaint, police started investigation. Later they were found dead after train hit.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/383415/missing-class10-girl-student-relative-train-hit-dead-angamaly)