---
title: "ഒൻപത് വയസ്സുകാരന് തെരുവുനായയുടെ കടിയേറ്റു; നാലുപേർ രക്ഷപ്പെട്ടു, നായ്ക്കളെ പിടികൂടി നഗരസഭ"
english_title: "year-old boy bitten by stray dog in Kakkanad Palachuvadu Thrikkakara municipality starts dog catching drive"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/383376/stray-dog-bite-9-year-old-boy"
published_at: "2026-09-19T08:52:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae000bd0881_1000756167.jpg"
keywords: ["stray dog attack", "street dog menace", "ABC center Kolenchery"]
---

# ഒൻപത് വയസ്സുകാരന് തെരുവുനായയുടെ കടിയേറ്റു; നാലുപേർ രക്ഷപ്പെട്ടു, നായ്ക്കളെ പിടികൂടി നഗരസഭ

> **Lead Summary:** കാക്കനാട്: കാക്കനാട് പാലച്ചുവട് തേജസ് നഗറിൽ ഒൻപത് വയസ്സുകാരന് തെരുവുനായയുടെ കടിയേറ്റു.

## Article Content

കാക്കനാട്: കാക്കനാട് പാലച്ചുവട് തേജസ് നഗറിൽ ഒൻപത് വയസ്സുകാരന് തെരുവുനായയുടെ കടിയേറ്റു.

കുട്ടിയെ ഉടൻ തന്നെ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി എന്നാണ് വിവരം. മറ്റു നാലുപേരെക്കൂടി നായ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും കടിയേൽക്കാതെ അവർ രക്ഷപ്പെട്ടു.

സംഭവത്തിനുപിന്നാലെ നഗരസഭയുടെ നേതൃത്വത്തിൽ പാലച്ചുവട് മേഖലയിൽ തെരുവുനായ്ക്കളെ പിടികൂടാൻ തുടങ്ങി എന്നാണ് വിവരം. പിടികൂടിയ നായ്ക്കളിൽ ചിലതിനെ കോലഞ്ചേരിയിലെ എബിസി (ആനിമൽ ബർത്ത് കൺട്രോൾ) കേന്ദ്രത്തിലേക്ക് മാറ്റി എന്നും ബാക്കിയുള്ളവയ്ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകിയശേഷം അതത് പ്രദേശങ്ങളിൽത്തന്നെ തിരികെ വിട്ടു.

കഴിഞ്ഞദിവസം കാക്കനാട് പാട്ടുപുര നഗറിലും നാട്ടുകാരെ തെരുവുനായ ആക്രമിച്ചിരുന്നു എന്നാണ് വിവരം. കുട്ടിക്ക് കടിയേറ്റ സംഭവത്തോടെ തൃക്കാക്കരയിലെ ജനങ്ങൾ വലിയ ആശങ്കയിലായി.

തെരുവുനായശല്യത്തിന് ശാശ്വതപരിഹാരം കാണുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ തുടർനടപടികൾ സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് സി പി സാജൽ ആവശ്യപ്പെട്ടു.

**

English Summary:**

A nine-year-old boy was bitten by a stray dog at Tejas Nagar, Palachuvadu in Kakkanad. The child was taken to Ernakulam Medical College Hospital for treatment. Four others were chased by the dog but escaped without bites. Following the incident, Thrikkakara municipality started catching stray dogs in Palachuvadu area. Some captured dogs were shifted to ABC (Animal Birth Control) centre at Kolenchery and others were given anti-rabies vaccination and released back. A day earlier, stray dog attack was reported at Pattupura Nagar in Kakkanad also. Residents of Thrikkakara are in panic. Opposition leader C P Sajal demanded permanent solution for stray dog menace led by municipality.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/383376/stray-dog-bite-9-year-old-boy)