---
title: " പിറവത്ത് സുഹൃത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു; കൂട്ടുപ്രതികൾ അറസ്റ്റിൽ"
english_title: "Piravom petrol attack victim Arun Prakash dies Kakkad case Gulf returnee Jishnu and associates arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/383333/piravom-kakkad-petrol-attack-victim-arun-prakash-dies-jishnu-arrested"
published_at: "2026-09-18T19:51:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aad4a193caed_1000755839.jpg"
keywords: ["Kakkad petrol attack", "Arun Prakash death"]
---

#  പിറവത്ത് സുഹൃത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു; കൂട്ടുപ്രതികൾ അറസ്റ്റിൽ

> **Lead Summary:** പിറവം: പിറവത്ത് പ്രവാസി യുവാവ് പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചതായി വിവരം. കക്കാട് പൊതുകുന്നത്ത് അരുൺ പ്രകാശ് ആണ് മരിച്ചത് എന്നാണ് വിവരം.

## Article Content

പിറവം: പിറവത്ത് പ്രവാസി യുവാവ് പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചതായി വിവരം. കക്കാട് പൊതുകുന്നത്ത് അരുൺ പ്രകാശ് ആണ് മരിച്ചത് എന്നാണ് വിവരം.

കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ പിറവം സ്നേഹ ഭവൻ റോഡിൽ ആയിരുന്നു സംഭവം നടന്നത് എന്നാണ് വിവരം. എഴുപത് ശതമാനത്തോളം പൊള്ളലേറ്റ അരുൺ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു എന്നും ഇന്ന് വൈകിട്ട് 6.30 ഓടെയാണ് മരണം സംഭവിച്ചത് എന്നുമാണ് വിവരം.

കക്കാട് പെരുമ്പിള്ളിൽ ജിഷ്ണുവാണ് പെട്രോൾ ഒഴിച്ച് തീവച്ചത് എന്നാണ് വിവരം. സംഭവത്തിൽ പൊള്ളലേറ്റ ജിഷ്ണുവും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് എന്നാണ് വിവരം. ആക്രമണത്തിന് നേതൃത്വം നൽകിയ ജിഷ്ണുവിനൊപ്പം ഉണ്ടായിരുന്ന സാൽബറിൻ, ദേവ്, ചന്ദ്രനു എന്നിവരെ പോലീസ് ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു എന്നാണ് വിവരം.

ജിഷ്ണുവിന്റെ അമ്മയെ ഫോണിൽ അരുൺ ചീത്ത വിളിച്ചു എന്നതാണ് പ്രകോപനത്തിന് കാരണം എന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

**

English Summary: **

Arun Prakash (31) of Pothukunnath, Kakkad, who was set on fire by pouring petrol in Piravom, has died. The incident happened early Thursday morning on Piravom Sneha Bhavan Road. Arun with 70 percent burns was under treatment at Kottayam Medical College and died today around 6.30 pm. Kakkad Perumbillil Jishnu, a Gulf returnee, allegedly poured petrol and set fire. Jishnu who also suffered burns is also under treatment at Kottayam Medical College. His associates Salbarin, Dev, Chandranu who were with Jishnu during attack were arrested yesterday by police. Preliminary information says provocation was Arun abusing Jishnu's mother over phone.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/383333/piravom-kakkad-petrol-attack-victim-arun-prakash-dies-jishnu-arrested)