---
title: "പിറവത്ത് പുഴയിൽ ചാടിയെന്ന് സംശയിച്ച സിഗ്ഗി ഡെലിവറി ബോയിയുടെ മൃതദേഹം കണ്ടെത്തി"
english_title: "Swiggy delivery boy body found in Piravom river Aluva native Saji suspected suicide"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/383298/piravom-river-swiggy-delivery-boy-body-found"
published_at: "2026-09-18T14:31:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aacfee2195e6_1000755590.jpg"
keywords: ["Swiggy delivery boy", "river death", "suicide suspected", "scuba team rescue"]
---

# പിറവത്ത് പുഴയിൽ ചാടിയെന്ന് സംശയിച്ച സിഗ്ഗി ഡെലിവറി ബോയിയുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** പിറവം: പുഴയിൽ ചാടിയെന്ന് സംശയിച്ച സിഗ്ഗി ഡെലിവറി ബോയിയുടെ മൃതദേഹം കണ്ടെത്തിയതായി വിവരം. ആലുവ മുപ്പത്തടം സ്വദേശി സജിയുടെ മൃതദേഹമാണ് പിറവത്ത് പുഴയിൽ നിന്നും സ്കൂബ ടീം (റാപ്പിഡ് റെസ്ക്യൂ ടീം) കണ്ടെത്തിയത്.

## Article Content

പിറവം: പുഴയിൽ ചാടിയെന്ന് സംശയിച്ച സിഗ്ഗി ഡെലിവറി ബോയിയുടെ മൃതദേഹം കണ്ടെത്തിയതായി വിവരം. ആലുവ മുപ്പത്തടം സ്വദേശി സജിയുടെ മൃതദേഹമാണ് പിറവത്ത് പുഴയിൽ നിന്നും സ്കൂബ ടീം (റാപ്പിഡ് റെസ്ക്യൂ ടീം) കണ്ടെത്തിയത്.

ഇന്നലെ രാവിലെയാണ് സജിയുടെ ബൈക്കും മൊബൈൽ ഫോണും, ചെരുപ്പും പിറവത്ത് എക്സൈസ് ഓഫീസിന് സമീപത്തുള്ള റോഡ് കടവിൽ കണ്ടെത്തിയത് എന്നാണ് വിവരം. തുടർന്ന് പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഇന്ന് വീണ്ടും സ്‌കൂബാ ടീം നടത്തിയ തിരച്ചിലിൽ ആണ് ഉച്ചയോടെ ഒരു കിലോമീറ്റർ അകലെ കല്ലിടുമ്പിൽ കടവിന് സമീപത്തു നിന്നും മൃതദേഹം കണ്ടെത്തിയത് എന്നാണ് വിവരം. അവിവാഹിതനാണ് എന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം പിറവം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

**

*English Summary: ***

Body of a Swiggy delivery boy suspected to have jumped into river found in Piravom. The deceased is Saji from Muppathadam, Aluva. Scuba team (Rapid Rescue Team) recovered the body from Piravom river. His bike, mobile phone and slippers were found yesterday morning at Road Kadavu near Piravom Excise office. Search yesterday was unsuccessful. Today in renewed search by scuba team, body was found around noon near Kallidumbil Kadavu, about a kilometer away. He is unmarried. Body kept at Piravom Taluk Hospital.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/383298/piravom-river-swiggy-delivery-boy-body-found)