---
title: "പിറവത്ത് കുടുംബവഴക്കിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു"
english_title: "Elderly man dies after assault in family dispute Piravom Onakkur son in police custody"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/383242/piravom-elderly-man-dies-family-dispute-assault-son-custody-onakkur"
published_at: "2026-09-18T10:39:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aacc7b58f8ff_1000755228.jpg"
keywords: ["family dispute murder", "Piravom police", "elderly man death", "property dispute"]
---

# പിറവത്ത് കുടുംബവഴക്കിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

> **Lead Summary:** പിറവം: കുടുംബ വഴക്കിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരണപ്പെട്ടു. ഓണക്കൂർ തൊടുവാക്കുഴി ആലയ്ക്കൽ സോമൻ ആണ് മരണപ്പെട്ടത്.

## Article Content

പിറവം: കുടുംബ വഴക്കിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരണപ്പെട്ടു. ഓണക്കൂർ തൊടുവാക്കുഴി ആലയ്ക്കൽ സോമൻ ആണ് മരണപ്പെട്ടത്.

കുടുംബത്തിൽ സ്വത്ത് തർക്കം ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ച ഇദ്ദേഹത്തിന് മൂത്ത മകന്റെ മർദനമേറ്റിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സോമൻ ചികിത്സയിൽ തുടരവേ ഇന്ന് പുലർച്ചെ മരണപ്പെടുകയായിരുന്നു

സംഭവവുമായി ബന്ധപ്പെട്ട് മൂത്ത മകൻ ജയൻ പൊലീസ് കസ്റ്റഡിയിലാണെന്നാണ് വിവരം. സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ വാക്കുതർക്കമാണ് മർദനത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. 

ഞായറാഴ്ച നടന്ന സംഭവത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ സോമനെ ഉടൻ തന്നെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തിൽ പിറവം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മകൻ ജയനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞതായാണ് വിവരം. 

**

English Summary: **

A 67-year-old man, Soman from Thoduvakuzhy Alaykkal, Onakkur in Piravom, who was under treatment after alleged assault by his elder son, died early today morning. As per information, the assault happened last Sunday following a property dispute in the family, causing serious head injury. His elder son Jayan is in police custody. Piravom police have started investigation.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/383242/piravom-elderly-man-dies-family-dispute-assault-son-custody-onakkur)