---
title: "പിറവത്ത് സ്വിഗ്ഗി ഡെലിവറി ജീവനക്കാരൻ പുഴയിൽ ചാടിയതായി സംശയം"
english_title: "Swiggy Delivery Executive Suspected Drowned In Piravom River Search Underway For Aluva Native"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/383112/piravom-swiggy-delivery-executive-suspected-jumped-river"
published_at: "2026-09-17T14:09:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaba91931776_1000754323.jpg"
keywords: ["Piravom news", "Swiggy delivery boy", "Piravom river", "Excise Kadavu", "latest news", "missing case"]
---

# പിറവത്ത് സ്വിഗ്ഗി ഡെലിവറി ജീവനക്കാരൻ പുഴയിൽ ചാടിയതായി സംശയം

> **Lead Summary:** പിറവം : പിറവത്ത് സ്വിഗ്ഗി ഡെലിവറി ജീവനക്കാരൻ പുഴയിൽ ചാടിയതായി സംശയമെന്ന് റിപ്പോർട്ട്.

## Article Content

പിറവം : പിറവത്ത് സ്വിഗ്ഗി ഡെലിവറി ജീവനക്കാരൻ പുഴയിൽ ചാടിയതായി സംശയമെന്ന് റിപ്പോർട്ട്.

ആലുവ മുപ്പത്തടം സ്വദേശി സജിയെയാണ് കാണാതായത്. പിറവം എക്സൈസ് കടവിന് സമീപം റോഡ് കടവിൽ ഇയാളുടെ ബൈക്കും ചെരിപ്പും മൊബൈൽ ഫോണും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. രാവിലെ 10.40 ഓടെ ഇദ്ദേഹം ബൈക്കിൽ കടവിലേക്ക് എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഈ ദൃശ്യങ്ങളാണ് നിലവിൽ സംഭവത്തിൽ നിർണായകമായ തെളിവായി കണക്കാക്കുന്നത്.

സിസിടിവി ദൃശ്യങ്ങളിൽ ബൈക്ക് സ്റ്റാൻഡിൽ വെച്ചതിന് ശേഷം ഇദ്ദേഹം ദീർഘനേരം എടുത്ത് എന്തോ എഴുതുന്നതായി കാണാമെന്നാണ് വിവരം. ഒരു ലെറ്റർ എഴുതുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളതെന്നാണ് സൂചന. 

അതേസമയം ഇദ്ദേഹം കളമശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയതായും സൂചനയുണ്ടെന്നാണ് പോലീസ്  അറിയിക്കുന്നത്. 

എക്സൈസ് കടവിന് സമീപം റോഡ് കടവിൽ ബൈക്കും ചെരിപ്പും മൊബൈൽ ഫോണും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാരാണ് വിവരം പോലീസിൽ അറിയിച്ചത്. തുടർന്ന് പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. പുഴയിൽ തിരച്ചിൽ തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

**

English Summary:**

A Swiggy delivery executive from Muppathadam, Aluva, identified as Saji, is missing and suspected to have jumped into the river at Piravom. His bike, slippers and mobile phone were found abandoned at Road Kadavu near Excise Kadavu. Police and Fire Force are searching the area. CCTV footage shows him arriving at 10:40 am and writing a letter for a long time. Police also indicate he allegedly called Kalamassery police station with a suicide threat.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/383112/piravom-swiggy-delivery-executive-suspected-jumped-river)