---
title: "വല്ലാർപാടം ബസിലിക്കയിൽ വല്ലാർപാടത്തമ്മയുടെ തിരുനാളിന് കൊടിയേറി"
english_title: "Vallarpadam Basilica Feast Flag Hoisting Ceremony Held In Kochi"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/383105/vallarpadam-basilica-feast-flag-hoisting-francis-kallarackal"
published_at: "2026-09-17T13:53:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaba3d1ca334_1000754276.jpg"
keywords: ["Vallarpadam Basilica", "Vallarpadathamma feast", "Francis Kallarackal", "Verapoly archdiocese", "Kochi church festival"]
---

# വല്ലാർപാടം ബസിലിക്കയിൽ വല്ലാർപാടത്തമ്മയുടെ തിരുനാളിന് കൊടിയേറി

> **Lead Summary:** കൊച്ചി : വല്ലാർപാടം ബസിലിക്കയിൽ വല്ലാർപാടത്തമ്മയുടെ തിരുനാളിന് കൊടിയേറി.

## Article Content

കൊച്ചി : വല്ലാർപാടം ബസിലിക്കയിൽ വല്ലാർപാടത്തമ്മയുടെ തിരുനാളിന് കൊടിയേറി.

വല്ലാർപാടം ബസിലിക്കയിൽ വല്ലാർപാടത്തമ്മയുടെ തിരുനാളിന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ് എമിരിത്തൂസ് ഫ്രാൻസിസ് കല്ലറയ്ക്കൽ കൊടിയേറ്റി.ഡോ. ഡേവിഡ് റോഡ്രിഗ്‌സ് വചനപ്രഘോഷണം നടത്തി.

സമാപനദിനമായ 24ന് രാവിലെ ആറിന് തമിഴ് പൊന്തിഫിക്കൽ ദിവ്യബലിക്ക് മദ്രാസ് മൈലാപൂർ അതിരൂപതാ മെത്രാപോലീത്ത ഡോ. ജോർജ് ആന്റണി സ്വാമി മുഖ്യകാർമികത്വം വഹിക്കും.

10ന് തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലിക്ക് വരാപ്പുഴ അതിരൂപത മെത്രാപോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമികത്വം വഹിക്കും.

തിരുനാൾ ആഘോഷങ്ങളുടെ ഒരുക്കങ്ങളായതായി ബസിലിക്ക റെക്‌ടർ ഫാ. ജെറോം ചമ്മിണിക്കോടത്ത്, സഹവികാരിമാരായ ഫാ. ആൻ്റണി ഷൈൻ കാട്ടുപ്പറമ്പിൽ, ഫാ. ജിക്സൻ ജോണി ചേരിയിൽ, ഫാ. അമൽ ആന്റണി മാളിയേക്കൽ എന്നിവർ അറിയിച്ചു.

**

English Summary: **

The feast of Vallarpadathamma was flagged off at Vallarpadam Basilica in Kochi. Verapoly Archdiocese Archbishop Emeritus Francis Kallarackal hoisted the flag. Dr David Rodrigues delivered the homily. On the concluding day on 24th, the Tamil Pontifical Holy Mass at 6 am will be led by Madras Mylapore Archdiocese Metropolitan Dr George Antony Swamy. The festive Pontifical Holy Mass at 10 am will be led by Verapoly Archdiocese Metropolitan Dr Joseph Kalathiparambil. Basilica Rector Fr Jerome Chamminikkodath and assistant vicars Fr Antony Shine Kattuparambil, Fr Jixson Johnny Cheriyil and Fr Amal Antony Maliekkal informed that preparations for the feast celebrations are complete.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/383105/vallarpadam-basilica-feast-flag-hoisting-francis-kallarackal)