---
title: "പിറവത്ത് യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവത്തിൽ മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ"
english_title: "Three Taken Into Police Custody After Youth Set On Fire With Petrol In Piravom"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/383101/piravom-youth-petrol-burning-case-three-in-custody"
published_at: "2026-09-17T13:43:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaba201601b1_1000754262.jpg"
keywords: ["Custody", "Piravom", "Petrol attack", "Crime"]
---

# പിറവത്ത് യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവത്തിൽ മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ

> **Lead Summary:** പിറവം : പിറവത്ത് യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവത്തിൽ മൂന്ന് പേര് പോലീസ് കസ്റ്റഡിയിലെന്ന് സൂചന.

## Article Content

പിറവം : പിറവത്ത് യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവത്തിൽ മൂന്ന് പേര് പോലീസ് കസ്റ്റഡിയിലെന്ന് സൂചന.

സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിനിടെ കക്കാട് സ്വദേശി അരുൺ (31) നെ സുഹൃത്ത് ജിഷ്ണു ആണ് പെട്രോൾ ഒഴിച്ച് കത്തിച്ചത്.ജിഷ്ണുവിനൊപ്പം ഉണ്ടായിരുന്ന മൂന്ന് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത് എന്നാണ് റിപ്പോർട്ട്.

പിറവം സ്നേഹഭവൻ റോഡിൽ ഇന്ന് പുലർച്ചെ 1 മണിയോടെയാണ് സംഭവം നടന്നത്.ഗുരുതരമായി പരിക്കേറ്റ കക്കാട് സ്വദേശി അരുൺ (31) കോട്ടയം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

പെട്രോൾ ഒഴിച്ച ജിഷ്ണു (31) നും പൊള്ളലേറ്റിട്ടുണ്ട്.വിദേശത്തു ജോലിയുള്ള ജിഷ്ണു കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്.സുഹൃത്തായ അരുൺ ഇന്നലെ ജിഷ്ണുവിനെ ഫോണിൽ വിളിച്ചിരുന്നു.എന്നാൽ ഈ സമയം ഫോൺ എടുത്ത ജിഷ്ണുവിൻ്റെ അമ്മയോട് അരുൺ മോശമായി സംസാരിച്ചു എന്നതാണ് പ്രകോപനത്തിന് കാരണമെന്നാണ് അറിയുന്നത്.

അതേസമയം 75 ശതമാനം പൊള്ളലേറ്റ അരുണിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

**

English Summary: **

Three people are reportedly in police custody in connection with an incident where a youth was set on fire with petrol in Piravom. Arun (31), a native of Kakkat, was allegedly set on fire by his friend Jishnu during an argument between friends. Three people who were with Jishnu have been taken into custody. The incident occurred around 1 am today on Piravom Snehabhavan Road. Seriously injured Arun is under treatment in the intensive care unit of Kottayam Medical College. Jishnu (31), who poured the petrol, also sustained burns. Jishnu, who works abroad, had returned home last week. Arun, his friend, had called Jishnu yesterday. It is learned that the provocation was that Arun spoke rudely to Jishnu's mother who answered the phone at that time. Meanwhile, Arun, who suffered 75 percent burns, continues to be in critical condition.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/383101/piravom-youth-petrol-burning-case-three-in-custody)