---
title: "മാർതോമ ചെറിയപള്ളിയിൽ കന്നി 20 പെരുന്നാളിന് തുടക്കംകുറിച്ച് വിളംബരഘോഷയാത്ര"
english_title: "Kothamangalam Marthoma Cheriapally Kanni 20 Perunnal Proclamation Rally Held"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/383059/marthoma-cheriapally-kanni-20-perunnal-proclamation-rally"
published_at: "2026-09-17T10:22:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aab72cf3c1ce_1000753904.jpg"
keywords: ["Marthoma Cheriapally", "Kanni 20 Perunnal", "Pallivasal Alla Kovil", "Kothamangalam church festival"]
---

# മാർതോമ ചെറിയപള്ളിയിൽ കന്നി 20 പെരുന്നാളിന് തുടക്കംകുറിച്ച് വിളംബരഘോഷയാത്ര

> **Lead Summary:** **

## Article Content

**

കോതമംഗലം : (piravomnews. in) മാർതോമ ചെറിയപള്ളിയിൽ കന്നി 20 പെരുന്നാളിന് തുടക്കംകുറിച്ച് വിളംബരഘോഷയാത്ര നടത്തി.

പള്ളിവാസലിലെ അള്ളാ കോവിലിൽനിന്ന് കോതമംഗലം മാർതോമ ചെറിയപള്ളിയിലേക്കായിരുന്നു ഘോഷയാത്ര.ഹൈറേഞ്ച് മേഖലാ മെത്രാപ്പോലീത്ത ഡോ. ഏലിയാസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്ത ഫ്ലാഗ് ഓഫ് ചെയ്തു.

ഹൈറേഞ്ചിലെ വിവിധ പള്ളികൾ സന്ദർശിച്ചാണ് ഘോഷയാത്ര കടന്നുപോയത്.കോതമംഗലം മുനിസിപ്പൽ ഓഫീസിനുമുന്നിൽ ഷിബു തെക്കുംപുറം എംഎൽഎ, ആൻ്റണി ജോൺ, ചെയർപേഴ്സൺ ഭാനുമതി രാജു, വൈസ് ചെയർമാൻ പ്രിൻസ് വർക്കി, പ്രതിപക്ഷ നേതാവ് സി പി എസ് ബാലൻ എന്നിവർചേർന്ന് സ്വീകരിച്ചു.

പള്ളിയിൽ എത്തിയ ഘോഷയാത്രയെ മേഖലാ മെത്രാപ്പോലീത്ത ഏലിയാസ് മോർ യൂലിയോസ് ആശീർവദിച്ചു.

വിളംബരഘോഷയാത്രയ്ക്ക് വികാരി ഫാ. സാജു ജോർജ്, സഹവികാരിമാരായ ഫാ. സിബി ഇടപ്പുളവൻ, ഫാ. എൽദോസ് ചെങ്ങമനാട്ട്, ട്രസ്റ്റിമാരായ ബേബി പാറേക്കര, ബിനോയ് മണ്ണഞ്ചേരി എന്നിവർ നേതൃത്വം നൽകി.

English Summary: **

A proclamation rally marking the beginning of the Kanni 20 Perunnal was held at Kothamangalam Marthoma Cheriapally. The rally started from Alla Kovil at Pallivasal to Kothamangalam Marthoma Cheriapally. Highrange regional Metropolitan Dr Elias Mor Athanasios Metropolitan flagged off the rally which visited various churches in the Highrange region. In front of Kothamangalam Municipal office, Shibu Thekkumpuram MLA, Antony John, Chairperson Bhanumathi Raju, Vice Chairman Prince Varkey and Opposition Leader CPS Balan received the rally. At the church, regional Metropolitan Elias Mor Yulios blessed the rally. Vicar Fr Saju George, assistant vicars Fr Sibi Idappulavan, Fr Eldos Chengamanatt and trustees Baby Parekkara, Binoy Mannancheri led the proclamation rally.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/383059/marthoma-cheriapally-kanni-20-perunnal-proclamation-rally)