---
title: "ക്ഷേത്രങ്ങളും ആരാധനാലയങ്ങളും കേന്ദ്രീകരിച്ച് മോഷണം പെരുകുന്നു ;നിലവിളക്കുകൾ മോഷ്ടിച്ചതായി പരാതി "
english_title: "temple-theft-rise-subramanya-temple"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/383057/temple-theft-rise-subramanya-temple"
published_at: "2026-09-17T10:18:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aab7128b2f4c_1000753900.jpg"
keywords: ["Theft", "Koonanthai Puthuppillipram temple", "Chullikkavu Durga temple", "Police"]
---

# ക്ഷേത്രങ്ങളും ആരാധനാലയങ്ങളും കേന്ദ്രീകരിച്ച് മോഷണം പെരുകുന്നു ;നിലവിളക്കുകൾ മോഷ്ടിച്ചതായി പരാതി 

> **Lead Summary:** കളമശേരി : മേഖലയിൽ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും കേന്ദ്രീകരിച്ച് മോഷണം പെരുകുന്നു.

## Article Content

കളമശേരി : മേഖലയിൽ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും കേന്ദ്രീകരിച്ച് മോഷണം പെരുകുന്നു.

കൂനംതൈ പുതുപ്പള്ളിപ്രം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് മോഷണം നടന്നത്.

ക്ഷേത്രത്തിനകത്ത് സൂക്ഷിച്ചിരുന്ന രണ്ട് നിലവിളക്കുകൾ മോഷ്ടിച്ചു.കള്ളൻ ക്ഷേത്രപരിസരത്ത് പ്രവേശിക്കുന്നതിന്റെയും മോഷ്ടിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം.

ക്ഷേത്രം ഓഡിറ്റോറിയത്തിലെ വാട്ടർ ടാപ്പുകൾ നശിപ്പിച്ചിട്ടുണ്ട്.ക്ഷേത്ര ഭാരവാഹികൾ നൽകിയ പരാതിയിൽ കളമശേരി പോലീസ് അന്വേഷണം ആരംഭിച്ചു.

തിങ്കൾ പുലർച്ചെ കളമശേരി ചുള്ളിക്കാവ് ദുർഗ ഭഗവതി ക്ഷേത്രത്തിൽനിന്ന് നിലവിളക്കുകൾ, തൂക്കുവിളക്കുകൾ, മണികൾ തുടങ്ങി 20,000 രൂപയുടെ സാധനങ്ങളും 3000 രൂപയും മോഷണം പോയിരുന്നു.

കളമശേരി ഞാലകം ജുമാ മസ്ജിദ് കെട്ടിടത്തിൽനിന്ന് ലക്ഷങ്ങളുടെ ചെമ്പ് പൈപ്പുകൾ മോഷ്ടിച്ചയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നാണ് വിവരം.

**

English Summary:**

Theft targeting temples and places of worship is on the rise in the Kalamassery area. Theft was reported at Koonanthai Puthuppillipram Subramanya Swamy Temple around 11:30 pm on Tuesday. Two oil lamps kept inside the temple were stolen. CCTV footage of the thief entering the temple premises and committing the theft has been obtained. Water taps in the temple auditorium were also vandalized. Based on a complaint by temple authorities, Kalamassery police have started an investigation. In the early hours of Monday, items worth Rs 20,000 including oil lamps, hanging lamps and bells along with Rs 3000 cash were stolen from Kalamassery Chullikkavu Durga Bhagavathy Temple. The person who stole copper pipes worth lakhs from the Kalamassery Njalakam Juma Masjid building is yet to be traced.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/383057/temple-theft-rise-subramanya-temple)