---
title: "പിറവത്ത് സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; ഗുരുതരാവസ്ഥയിൽ"
english_title: "Youth Set On Fire With Petrol During Argument Between Friends In Piravom, One Critical"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/383030/piravom-youth-set-on-fire-petrol-dispute-friends-arun-critical"
published_at: "2026-09-17T07:42:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aab4d17840f2_1000753885.jpg"
keywords: ["Piravom", "petrol attack", "Sneha Bhavan Road", "crime"]
---

# പിറവത്ത് സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; ഗുരുതരാവസ്ഥയിൽ

> **Lead Summary:** പിറവം : പിറവത്ത് സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു.

## Article Content

പിറവം : പിറവത്ത് സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു.

പിറവം സ്നേഹഭവൻ റോഡിൽ ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്.ഗുരുതരമായി പരിക്കേറ്റ കക്കാട് സ്വദേശി അരുൺ (31) കോട്ടയം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

പെട്രോൾ ഒഴിച്ച ജിഷ്ണു (31) നും പൊള്ളലേറ്റിട്ടുണ്ട്.വിദേശത്ത് ജോലിയുള്ള ജിഷ്ണു കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്.

സുഹൃത്തായ അരുൺ ഇന്നലെ ജിഷ്ണുവിനെ ഫോണിൽ വിളിച്ചിരുന്നു എന്നാണ് വിവരം. എന്നാൽ ഈ സമയം ഫോൺ എടുത്ത ജിഷ്ണുവിന്റെ അമ്മയോട് അരുൺ മോശമായി സംസാരിച്ചു എന്നതാണ് പ്രകോപനത്തിന് കാരണമെന്നാണ് അറിയുന്നത് എന്നാണ് റിപ്പോർട്ട്.

രണ്ട് സുഹൃത്തുക്കൾക്കൊപ്പം എത്തിയാണ് ജിഷ്ണു കൃത്യം നടത്തിയത്.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

**

English Summary: **

In a shocking incident in Piravom, a youth was set on fire with petrol during an argument between friends. The incident took place early today morning on Sneha Bhavan Road in Piravom. Kakkad native Arun (31), who sustained serious injuries, is under treatment in the intensive care unit of Kottayam Medical College. Jishnu (31), who allegedly poured petrol, also suffered burns. Jishnu, who works abroad, had returned home last week. It is reported that the provocation was that Arun allegedly spoke rudely to Jishnu's mother when she answered Jishnu's phone yesterday. Jishnu allegedly committed the act along with two friends. Police have registered a case and started an investigation.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/383030/piravom-youth-set-on-fire-petrol-dispute-friends-arun-critical)