---
title: "വീട്ടുകാരെ പേടിപ്പിക്കാൻ അഭിനയിക്കുന്നതിനിടെ അപകടം; കയർ കഴുത്തിൽ കുരുങ്ങി ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം"
english_title: "6th Class Student Dies In Accidental Hanging While Trying To Scare Family In Malappuram"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/382940/class-6-student-accidental-death"
published_at: "2026-09-16T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa60c5479a0_1000753192.jpg"
keywords: ["student death", "accidental death", "Hanging"]
---

# വീട്ടുകാരെ പേടിപ്പിക്കാൻ അഭിനയിക്കുന്നതിനിടെ അപകടം; കയർ കഴുത്തിൽ കുരുങ്ങി ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

> **Lead Summary:** മലപ്പുറം : വീട്ടുകാരെ പേടിപ്പിക്കാൻ കയർ കെട്ടി തൂങ്ങുന്നതായി അഭിനയിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം.

## Article Content

മലപ്പുറം : വീട്ടുകാരെ പേടിപ്പിക്കാൻ കയർ കെട്ടി തൂങ്ങുന്നതായി അഭിനയിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം.

എടക്കാപറമ്പ് എ.എം.എം.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി മുഹമ്മദ് അഫ്നാസ് (11) ആണ് മരിച്ചത്.കണ്ണമംഗലം വാളക്കുട തടത്തിൽ താമസിക്കുന്ന എ.ആർ നഗർ സ്വദേശി അഷ്റഫിന്റെ മകനാണ് അഫ്നാസ്.

സ്കൂളിലേക്ക് പോകാൻ നേരം വീട്ടുകാർ വഴക്ക് പറഞ്ഞതിനെ തുടർന്ന് അവരെ പേടിപ്പിക്കാനായി ജനലിൽ കയർ കെട്ടി തൂങ്ങുന്നതായി അഭിനയിക്കുകയായിരുന്നു. ഇതിനിടെ കയർ അബദ്ധത്തിൽ കഴുത്തിൽ കുരുങ്ങുകയായിരുന്നു.ഉടൻ കുന്നുംപുറത്തെയും കൊണ്ടോട്ടിയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

**

English Summary: **

A 6th standard student, Muhammed Afnas (11), a student of Edakkaparamba AMMUP School, died in an accidental incident at his home in Valakkuda, Kannamangalam. He is the son of Ashraf, a native of AR Nagar residing at Thadathil. According to reports, the accident happened while he was trying to scare his family after being scolded for school. He was rushed to private hospitals in Kunnumpuram and Kondotty but could not be saved.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/382940/class-6-student-accidental-death)