---
title: "പിറവത്ത് രൂക്ഷമായ കുടിവെള്ളക്ഷാമം; എൽഡിഎഫ് നേതാക്കൾ വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു"
english_title: "LDF Leaders Siege Piravom Water Authority Office Over Drinking Water Crisis"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/382762/ldf-siege-piravom-water-authority-office-drinking-water-crisis"
published_at: "2026-09-15T15:32:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa917cfa28a7_1000752090.jpg"
keywords: ["Piravom Municipality", "drinking water shortage", "LDF protest", "Water crisis"]
---

# പിറവത്ത് രൂക്ഷമായ കുടിവെള്ളക്ഷാമം; എൽഡിഎഫ് നേതാക്കൾ വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു

> **Lead Summary:** പിറവം: നഗരസഭയിൽ ആഴ്ചകളായി തുടരുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കൾ പിറവം വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു. കുടിവെള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി യാതൊരു നടപടിയും പിറവം നഗരസഭയും വാട്ടർ അതോറിറ്റിയും സ്വീകരിച്ചിട്ടില്ല എന്നാണ് ഇടതുപക്ഷ നേതാക്കൾ കുറ്റപ്പെടുത്തിയത്.

## Article Content

പിറവം: നഗരസഭയിൽ ആഴ്ചകളായി തുടരുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കൾ പിറവം വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു. കുടിവെള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി യാതൊരു നടപടിയും പിറവം നഗരസഭയും വാട്ടർ അതോറിറ്റിയും സ്വീകരിച്ചിട്ടില്ല എന്നാണ് ഇടതുപക്ഷ നേതാക്കൾ കുറ്റപ്പെടുത്തിയത്.

കുടിവെള്ള പ്രതിസന്ധി രൂക്ഷമായ പ്രദേശങ്ങളിൽ ടാങ്കർ ലോറികളിൽ നഗരസഭ കുടിവെള്ളം എത്തിക്കണമെന്നും കുടിവെള്ള പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നും എൽഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു. ആഴ്ചകളായി നീളുന്ന കുടിവെള്ളക്ഷാമം നഗരസഭയിലെ നിരവധി വാർഡുകളിലെ ജനജീവിതത്തെ ബാധിച്ചിരിക്കുകയാണ് എന്നാണ് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടിയത്.

വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ നടന്ന ഉപരോധ സമരത്തിൽ എൽഡിഎഫ് നേതാക്കളായ കെ.പി സലിം, അഡ്വ. ബിമൽ ചന്ദ്രൻ, സോമൻ വല്ലയിൽ, തമ്പി പുതുവാക്കുന്നേൽ, സോജൻ ജോർജ്, അഡ്വ. ജൂലി സാബു, രാജു തെക്കൻ, സുരേഷ് ചന്തേലി, കെ.സി തങ്കച്ചൻ, പീറ്റർ പി ജോൺ, കെ.പി ജോണി, സോജൻ മാത്യു എന്നിവർ പങ്കെടുത്തു. അധികൃതർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.

**

English Summary: **

LDF leaders staged a siege of the Piravom Water Authority office demanding solution to severe drinking water shortage continuing for weeks in Piravom Municipality. They alleged that both the municipality and Water Authority have taken no action. They demanded tanker lorries to supply water to affected areas. Leaders including K P Salim, Adv. Bimal Chandran and others participated in the protest.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/382762/ldf-siege-piravom-water-authority-office-drinking-water-crisis)