---
title: "സുഹൃത്തിന്റെ മരണത്തിന് പിന്നാലെ 17-കാരനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "17 Year Old Student Found Dead In Hostel Room Days After Friend's Death In Pallithura"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/382757/17-year-old-found-dead-hostel-room"
published_at: "2026-09-15T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa90b78c870c_kazhakoottam-student-found-dead-hostel-room-suicide.jpg"
keywords: ["Death", "Police", "Found dead"]
---

# സുഹൃത്തിന്റെ മരണത്തിന് പിന്നാലെ 17-കാരനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** തിരുവനന്തപുരം: സുഹൃത്തിന്റെ മരണത്തിന് പിന്നാലെ പതിനേഴുകാരനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

തിരുവനന്തപുരം: സുഹൃത്തിന്റെ മരണത്തിന് പിന്നാലെ പതിനേഴുകാരനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

പള്ളിത്തുറ ജോൺ ബ്രിട്ടാസ് ലെയ്നിൽ കനാൽ പുറമ്പോക്കിൽ താമസിക്കുന്ന ഡയനീഷ്യസിന്റെയും കവിതയുടെയും മകനും എ.സി. മെക്കാനിക് വിദ്യാർത്ഥിയുമായ അർജുൻ ഡയനീഷ്യസ് (17) ആണ് മരിച്ചത് എന്നാണ് വിവരം.

മുക്കോലയ്ക്കൽ ആശാൻ സ്മാരകത്തിന് എതിർവശത്തുള്ള 'ഹബ്ബ് സിക്സ്' പേയിങ് ഗസ്റ്റ് ഹോസ്റ്റൽ മുറിയിൽ തിങ്കളാഴ്ച വൈകീട്ടോടെയാണ് അർജുനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയോടെ  സുഹൃത്തിന്റെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷമാണ് അർജുൻ ഹോസ്റ്റൽ മുറിയിലെത്തിയതെന്നാണ് പ്രാഥമിക വിവരം.

അർജുന്റെ മാതാപിതാക്കൾ ഇറ്റലിയിലാണ്. ആരോമൽ ഡയനീഷ്യസ് സഹോദരനാണ്. പള്ളിത്തുറ സ്കൂൾ ഫുട്ബോൾ ഗ്രൗണ്ടിലെ അർജുന്റെ സുഹൃത്തും വലിയതുറ സെയ്ന്റ് ആന്റണീസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുമായ ജോർജ് ബിജു (17) ഈ മാസം 11-ന് സ്വന്തം വീടിന്റെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

പള്ളിത്തുറ സെന്റ് മാർത്താ യൂണിറ്റിൽ ബി.എസ്. വില്ലയിൽ ബിജു സ്റ്റീഫന്റെയും ഷൈനിയുടെയും മകനാണ് ജോർജ് ബിജു. സെലീഷ്യ, ജെയ്സൺ എന്നിവരാണ് സഹോദരങ്ങൾ.

സുഹൃത്തിന്റെ വേർപാടിലുണ്ടായ കടുത്ത മനോവിഷമമാണ് അർജുന്റെ മരണത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 

****

*മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർ സഹായം തേടേണ്ടത് പ്രധാനമാണ്. സംസ്ഥാന സർക്കാരിന്റെ ദിശ ഹെൽപ്പ് ലൈനായ 1056, 0471-2552056 എന്നീ നമ്പറുകളിൽ 24 മണിക്കൂറും സഹായം ലഭ്യമാണ്.*

English Summary: **

A 17-year-old AC mechanic student, Arjun Dionysius, was found dead in his paying guest hostel room 'Hubb Six' near Mukkolakkal in Thiruvananthapuram on Monday evening. According to preliminary information, he had visited his friend's house earlier in the day. His friend, 17-year-old Plus One student George Biju, had died on the 11th of this month. Police said their primary assumption is that grief over his friend's death led to the incident. Kazhakootam police have registered a case and started investigation.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/382757/17-year-old-found-dead-hostel-room)