---
title: "പിറവത്ത് അപ്രഖ്യാപിത പവർകട്ടിൽ പ്രതിഷേധിച്ച് സിപിഐയുടെ പന്തം കൊളുത്തി പ്രകടനം"
english_title: " CPI Protest Against Unannounced Power Cut in Piravom with Torch Rally"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/382722/cpi-protest-against-power-cut-piravom-torch-rally"
published_at: "2026-09-15T12:43:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa7e702abf1a_kerala-power-cut-today-kseb-partial-restriction-september-14.jpg"
keywords: ["Piravom", "Powercut", "CPI", "Protest", "Torch rally"]
---

# പിറവത്ത് അപ്രഖ്യാപിത പവർകട്ടിൽ പ്രതിഷേധിച്ച് സിപിഐയുടെ പന്തം കൊളുത്തി പ്രകടനം

> **Lead Summary:** പിറവം: അപ്രഖ്യാപിത പവർ കട്ടിനെതിരെ സിപിഐ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിറവത്ത് പ്രകടനവും പന്തം കൊളുത്തി പ്രതിഷേധവും സംഘടിപ്പിച്ചു. പ്രതിഷേധ സമരം സിപിഐ പിറവം മണ്ഡലം കമ്മിറ്റി സെക്രട്ടറി അഡ്വ. ജിൻസൺ വി പോൾ ഉദ്ഘാടനം ചെയ്തു.

## Article Content

പിറവം: അപ്രഖ്യാപിത പവർ കട്ടിനെതിരെ സിപിഐ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിറവത്ത് പ്രകടനവും പന്തം കൊളുത്തി പ്രതിഷേധവും സംഘടിപ്പിച്ചു. പ്രതിഷേധ സമരം സിപിഐ പിറവം മണ്ഡലം കമ്മിറ്റി സെക്രട്ടറി അഡ്വ. ജിൻസൺ വി പോൾ ഉദ്ഘാടനം ചെയ്തു.

മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. ബിമൽ ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, തുടർച്ചയായി ഉണ്ടാകുന്ന അപ്രഖ്യാപിത പവർകട്ട് ജനജീവിതത്തെ സാരമായി ബാധിക്കുന്നതായി നേതാക്കൾ ചൂണ്ടിക്കാട്ടി.

സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ പി ഷാജഹാൻ, അഡ്വ. സിനു എം ജോർജ്, അംബിക രാജേന്ദ്രൻ, എ എസ് രാജൻ, കൗൺസിലർ അഡ്വ. ജൂലി സാബു എന്നിവർ പ്രതിഷേധ യോഗത്തിൽ പ്രസംഗിച്ചു. വൈദ്യുതി വിതരണത്തിലെ അനാസ്ഥ അവസാനിപ്പിക്കണമെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടി തിരുത്തണമെന്നും അവർ ആവശ്യപ്പെട്ടു.

പ്രതിഷേധ പ്രകടനത്തിന് ബിജോ പൗലോസ്, പി യു വർഗീസ്, പി ജി മോഹനൻ, എം എം ഏലിയാസ്, പി കെ സുകുമാരൻ, സി കെ ബാബു, ജോയ് പീറ്റർ, ജിബി റോക്കി, കെ ടി സലിം കുമാർ എന്നിവർ നേതൃത്വം നൽകി. നിരവധി പ്രവർത്തകർ പന്തം കൊളുത്തി പ്രകടനത്തിൽ പങ്കെടുത്തു.

**

English Summary: **

CPI Piravom Mandalam Committee organized a torch rally and protest march in Piravom against unannounced power cuts. The protest was inaugurated by CPI Piravom Mandalam Committee Secretary Adv. Jinson V Paul and presided over by Assistant Secretary Adv. Bimal Chandran. Secretariat members KP Shahjahan, Adv. Sinu M George, Ambika Rajendran, AS Rajan and Councillor Adv. Julie Sabu spoke. Leaders Bijoy Paulose, PU Varghese and others led the march.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/382722/cpi-protest-against-power-cut-piravom-torch-rally)