---
title: "ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപിടിത്തം; ഒരു കുടുംബത്തിലെ നാല് പേർ വെന്തുമരിച്ചു, രണ്ട് പേർക്ക് ഗുരുതര പൊള്ളൽ"
english_title: "Fridge Explosion Fire in Belagavi Karnataka - Four of Family Dead Two Injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/382689/fridge-explosion-fire-four-dead-two-injured-"
published_at: "2026-09-15T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa8d437b5e27_1000751801.jpg"
keywords: ["fridge blast", "fire accident", "accident", "Injured", "Death"]
---

# ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപിടിത്തം; ഒരു കുടുംബത്തിലെ നാല് പേർ വെന്തുമരിച്ചു, രണ്ട് പേർക്ക് ഗുരുതര പൊള്ളൽ

> **Lead Summary:** ബെംഗളൂരു: കർണാടകയിലെ ബെലഗാവിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ബെലഗാവി സെൻട്രൽ ബസ് സ്റ്റാൻഡിന് സമീപം തിങ്കളാഴ്ച രാത്രിയാണ് ദാരുണമായ അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.

## Article Content

ബെംഗളൂരു: കർണാടകയിലെ ബെലഗാവിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ബെലഗാവി സെൻട്രൽ ബസ് സ്റ്റാൻഡിന് സമീപം തിങ്കളാഴ്ച രാത്രിയാണ് ദാരുണമായ അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.

മരിച്ചവരെ ഗജാനൻ ദാമോനെ, ശാരദ ദാമോനെ, ഭാരതി ദാമോനെ, റോഷൻ ദാമോനെ എന്നിങ്ങനെ തിരിച്ചറിഞ്ഞു. പരിക്കേറ്റവർ പ്രിയ ദാമോനെ, ഗംഗ ദാമോനെ എന്നിവരാണ്. ഇവർ ഗുരുതരമായ പൊള്ളലേറ്റ് ചികിത്സയിലാണെന്ന് അധികൃതർ അറിയിച്ചു.

ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്കായി കുടുംബാംഗങ്ങൾ വീട്ടിൽ ഒത്തുകൂടിയ സമയത്തായിരുന്നു അപകടം. പെട്ടെന്ന് വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിക്കുകയും തുടർന്ന് വീടിനുള്ളിൽ തീ പടരുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം.

തീ വളരെ വേഗത്തിൽ ആളിപ്പടർന്നതിനാൽ വീടിനുള്ളിൽ ഉണ്ടായിരുന്നവർക്ക് പുറത്തേക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. വിവരമറിഞ്ഞ് അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തിയാണ് തീയണച്ചത്.

ഫ്രിഡ്ജ് പൊട്ടിത്തെറിക്കാനുണ്ടായ കൃത്യമായ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. 

**English Summary:**

Four members of a family died and two sustained severe burn injuries after a refrigerator exploded and triggered a fire at a house near Belagavi Central Bus Stand in Karnataka on Monday night. The deceased are Gajanan Damone, Sharada Damone, Bharathi Damone and Roshan Damone. Priya Damone and Ganga Damone are under treatment. The family had gathered for Ganesh Chaturthi celebrations. Fire force and police doused the fire. Police have started investigation into the exact cause of the explosion.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/382689/fridge-explosion-fire-four-dead-two-injured-)