---
title: "മദ്യപിച്ചെത്തിയ മകന്റെ ആക്രമണത്തിൽ നിന്നും ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കവെ വീണു; പിതാവ് മരിച്ചു"
english_title: "87 Year Old Man Dies After Fall While Trying To Save Wife From Son Attack Malayattoor"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/382653/87-year-old-dies-while-trying-to-save-daughter-in-law-from-son"
published_at: "2026-09-15T06:20:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8c784aceffc_meerut-man-kills-second-wife-for-son-arrested-up-crime.jpg"
keywords: ["Crime", "Ernakulam", "Police"]
---

# മദ്യപിച്ചെത്തിയ മകന്റെ ആക്രമണത്തിൽ നിന്നും ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കവെ വീണു; പിതാവ് മരിച്ചു

> **Lead Summary:** എറണാകുളം: മദ്യലഹരിയിലെത്തിയ മകന്റെ അക്രമത്തിനിടയിൽ ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കവെ വീണ് ഗുരുതരമായി പരിക്കേറ്റ വയോധികനായ പിതാവ് മരിച്ചതായി പരാതി.

## Article Content

എറണാകുളം: മദ്യലഹരിയിലെത്തിയ മകന്റെ അക്രമത്തിനിടയിൽ ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കവെ വീണ് ഗുരുതരമായി പരിക്കേറ്റ വയോധികനായ പിതാവ് മരിച്ചതായി പരാതി.

മലയാറ്റൂർ സ്വദേശി ദേവസി കുട്ടി (87) ആണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം നടന്നതെന്ന് പറയപ്പെടുന്നു.

മദ്യപിച്ചെത്തിയ മകൻ ഡേവിസ് സ്വന്തം ഭാര്യയെ ക്രൂരമായി മർദിക്കുകയും ആക്രമിക്കുകയുമായിരുന്നുവെന്നാണ് ആരോപണം. ഇത് കണ്ട മാതാപിതാക്കൾ ഇടപെട്ടെന്നും മർദനത്തിൽ നിന്നും മരുമകളെ പിടിച്ചുമാറ്റാൻ 87-കാരനായ ദേവസി കുട്ടി ശ്രമിച്ചുവെന്നുമാണ് പറയപ്പെടുന്നത്. ഇതിനിടയിലെ അക്രമത്തിലും തള്ളലിലും നിലത്തുവീണ ദേവസി കുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. 

ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് തുടർന്നുള്ള നിയമനടപടികൾ സ്വീകരിച്ചുവരികയാണ്.

**

English Summary: **

An 87-year-old man reportedly died after falling while trying to save his daughter-in-law from his son's alleged assault in Malayattoor. The deceased is Devasikutty, 87, of Malayattoor. The incident allegedly occurred around 3 pm. According to family members, his son Davis, who came home drunk, was brutally beating his wife. When his parents intervened, Devasikutty fell during the scuffle and sustained serious injuries. He was rushed to a nearby hospital but could not be saved. Police said a case has been registered and further legal proceedings are underway.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/382653/87-year-old-dies-while-trying-to-save-daughter-in-law-from-son)