---
title: "പിതാവിനൊപ്പം ബൈക്കിൽ പോയ പത്ത് വയസുകാരി ബസിനടിയിൽപ്പെട്ട് മരിച്ചു"
english_title: "10 Year Old Girl Dies After Coming Under Bus While Travelling With Father Kayamkulam Accident"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/382583/10-year-old-girl-dies-bus-bike-accident"
published_at: "2026-09-14T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa7c4809486f_1000751117.jpg"
keywords: ["Accident", "bus", "Bike", "Alappuzha"]
---

# പിതാവിനൊപ്പം ബൈക്കിൽ പോയ പത്ത് വയസുകാരി ബസിനടിയിൽപ്പെട്ട് മരിച്ചു

> **Lead Summary:** ആലപ്പുഴ: പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന പത്ത് വയസുകാരി ബസിനടിയിൽപ്പെട്ട് മരിച്ചു. ചെട്ടികുളങ്ങര കണ്ണമംഗലം ശ്രീലകം വീട്ടിൽ ശ്രീകാന്തിന്റെയും വിദ്യയുടെയും മകൾ ശ്രീഭദ്രയാണ് മരിച്ചത്.

## Article Content

ആലപ്പുഴ: പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന പത്ത് വയസുകാരി ബസിനടിയിൽപ്പെട്ട് മരിച്ചു. ചെട്ടികുളങ്ങര കണ്ണമംഗലം ശ്രീലകം വീട്ടിൽ ശ്രീകാന്തിന്റെയും വിദ്യയുടെയും മകൾ ശ്രീഭദ്രയാണ് മരിച്ചത്.

ചെട്ടികുളങ്ങര ഈരേഴ വടക്ക് എൽപിഎസിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ശ്രീഭദ്ര. കെപി റോഡിൽ കായംകുളം പോലീസ് സ്റ്റേഷന് സമീപം ഇന്നലെ വൈകിട്ട് 6.15നാണ് അപകടമുണ്ടായതെന്ന് പറയപ്പെടുന്നു.

പിതാവ് ശ്രീകാന്തിനൊപ്പം ബൈക്കിൽ വരികയായിരുന്ന ശ്രീഭദ്രയാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. വരികയായിരുന്ന ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇതോടെ ബൈക്ക് മറിഞ്ഞ് ശ്രീഭദ്ര അതേ ബസിനടിയിലേക്ക് വീഴുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. 

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ശ്രീഭദ്രയെ ആദ്യം കായംകുളം താലൂക്കാശുപത്രിയിൽ എത്തിച്ചു. തുടർന്ന് കരീലകുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. ചികിത്സയിലിരിക്കെ രാത്രി എട്ട് മണിയോടെ ശ്രീഭദ്ര മരിച്ചു.

**

English Summary: **

A 10-year-old girl died after coming under a bus while travelling with her father on a bike near Kayamkulam police station. The deceased is Sribhadra, daughter of Sreekanth and Vidya of Sreelakam house, Kannamangalam, Chettikulangara. She was a Class 4 student of Chettikulangara Erezha Vadakku LPS. The accident happened yesterday around 6:15 pm on KP Road. A bus reportedly hit the bike, causing it to overturn and the girl to fall under the same bus. She was first taken to Kayamkulam Taluk Hospital and then to a private hospital in Kareelakulangara, where she died around 8 pm during treatment.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/382583/10-year-old-girl-dies-bus-bike-accident)