---
title: "സ്റ്റേഷന് സമീപം യുവാവിന് നേരെ ക്രൂര ആക്രമണം; തലയ്ക്ക് കല്ലെറിഞ്ഞ് വീഴ്ത്തി, കെട്ടിയിട്ട് കനാലിലേക്ക് ചവിട്ടിയിട്ടു, സ്വർണവും പണവും കവർന്നു"
english_title: "Aluva Railway Station Youth Attacked Robbery Gold Money Stolen Police Investigation"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/382516/railway-station-youth-attacked-robbery-investigation"
published_at: "2026-09-14T09:18:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa76fa6ccecf_1000750742.jpg"
keywords: ["Aluva", "Kochi", "Crime", "attacked", "robbery"]
---

# സ്റ്റേഷന് സമീപം യുവാവിന് നേരെ ക്രൂര ആക്രമണം; തലയ്ക്ക് കല്ലെറിഞ്ഞ് വീഴ്ത്തി, കെട്ടിയിട്ട് കനാലിലേക്ക് ചവിട്ടിയിട്ടു, സ്വർണവും പണവും കവർന്നു

> **Lead Summary:** ആലുവ: ആലുവ റെയിൽവേ സ്റ്റേഷന് സമീപം യുവാവിന് നേരെ ക്രൂരമായ ആക്രമണം. പണവും സ്വർണവും കവർന്നു. പെരുമ്പാവൂർ കോടനാട് സ്വദേശി ജോഫിൻ ജിജുവിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ പുലർച്ചെ 3.30 ഓടെയായിരുന്നു സംഭവം നടന്നതെന്നാണ് ലഭിക്കുന്ന വിവരം.

## Article Content

ആലുവ: ആലുവ റെയിൽവേ സ്റ്റേഷന് സമീപം യുവാവിന് നേരെ ക്രൂരമായ ആക്രമണം. പണവും സ്വർണവും കവർന്നു. പെരുമ്പാവൂർ കോടനാട് സ്വദേശി ജോഫിൻ ജിജുവിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ പുലർച്ചെ 3.30 ഓടെയായിരുന്നു സംഭവം നടന്നതെന്നാണ് ലഭിക്കുന്ന വിവരം.

ലഭിച്ച വിവരമനുസരിച്ച്, തലയ്ക്ക് കല്ലെറിഞ്ഞ് വീഴ്ത്തിയ ശേഷം ജോഫിനെ കയറുകൊണ്ട് കെട്ടി സമീപത്തുള്ള കനാലിലേക്ക് ചവിട്ടിയിടുകയായിരുന്നുവെന്നാണ് പരാതി. തുടർന്ന് നെഞ്ചിൽ കരിങ്കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കുകയും, ഇയാളുടെ കൈവശമുണ്ടായിരുന്ന മാലയും പണവും സംഘം കവർച്ച ചെയ്യുകയുമായിരുന്നുവെന്നും പറയപ്പെടുന്നു. 

സംഭവത്തിൽ രണ്ട് പേർ ഉൾപ്പെട്ട കവർച്ച സംഘത്തിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

**

English Summary: **

A youth was brutally attacked near Aluva railway station and his gold and money were robbed. The injured is Jofin Jiju from Kodanad, Perumbavoor. The incident happened around 3:30 am yesterday. According to the complaint, attackers hit him on the head with a stone, tied him with rope and pushed him into a nearby canal, then hit his chest with stone and robbed his chain and money. Police said a two-member robbery gang is involved and investigation has been intensified.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/382516/railway-station-youth-attacked-robbery-investigation)