---
title: "നിയന്ത്രണംവിട്ട കാർ വീടിന്റെ ഗേറ്റിലും മതിലിലും ഇടിച്ചുകയറി അപകടം; രണ്ട് പേർക്ക് പരിക്ക്"
english_title: "Kakkanad Car Accident Hits House Gate Wall Two Injured Kollamkudimugal Road"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/382498/car-accident-hits-house-gate-wall-road"
published_at: "2026-09-14T06:13:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa7444d2259a_1000750564.jpg"
keywords: ["Car Accident", "Injured", "Kochi"]
---

# നിയന്ത്രണംവിട്ട കാർ വീടിന്റെ ഗേറ്റിലും മതിലിലും ഇടിച്ചുകയറി അപകടം; രണ്ട് പേർക്ക് പരിക്ക്

> **Lead Summary:** കാക്കനാട്: കാക്കനാട്-കൊല്ലംകുടിമുകൾ റോഡിൽ നിയന്ത്രണംവിട്ട കാർ വീടിന്റെ ഗേറ്റിലേക്കും മതിലിലേക്കും ഇടിച്ചുകയറി അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കൊല്ലംകുടിമുകൾ കുന്നിപ്പാടം റോഡിലെ സ്വകാര്യ ടർഫിനു സമീപമുള്ള വളവിൽ ഞായർ വൈകിട്ട് 5.37 ഓടെയാണ് സംഭവം ഉണ്ടായത്.

## Article Content

കാക്കനാട്: കാക്കനാട്-കൊല്ലംകുടിമുകൾ റോഡിൽ നിയന്ത്രണംവിട്ട കാർ വീടിന്റെ ഗേറ്റിലേക്കും മതിലിലേക്കും ഇടിച്ചുകയറി അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കൊല്ലംകുടിമുകൾ കുന്നിപ്പാടം റോഡിലെ സ്വകാര്യ ടർഫിനു സമീപമുള്ള വളവിൽ ഞായർ വൈകിട്ട് 5.37 ഓടെയാണ് സംഭവം ഉണ്ടായത്.

 കയറ്റം കയറി വന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണംവിട്ട് റോഡരികിലെ 'തപസ്യ'യിൽ അനിൽകുമാറിന്റെ വീടിന്റെ ഗേറ്റിന്റെ പില്ലറിലേക്കും മതിലിലേക്കും ഇടിച്ചുകയറുകയായിരുന്നു. നാട്ടുകാർ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ വീടിന്റെ ഗേറ്റും മതിലും തകർന്നു.

അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്ന മാവേലിക്കര സ്വദേശികളായ രണ്ട് യാത്രക്കാരെ നാട്ടുകാരും വീട്ടുകാരും ചേർന്ന് കാറിന്റെ ചില്ല് തകർത്താണ് പുറത്തെടുത്തത്. തുടർന്ന് ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

അപകടസമയത്ത് വീട്ടുമുറ്റത്ത് ആളുകളില്ലായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

റോഡിലെ വളവിൽ വാഹനങ്ങൾ അമിത വേഗത്തിലെത്തുന്നതും മറികടക്കാൻ ശ്രമിക്കുന്നതും അപകടത്തിന് കാരണമാകുന്നുവെന്നാണ് പ്രദേശവാസികളുടെ ആരോപണം.

**

English Summary: **

A car lost control and rammed into a house gate and wall on the Kakkanad-Kollamkudimugal Road on Sunday around 5:37 pm. The accident occurred at a curve near a private turf on Kunnipadam Road. According to locals, the car was climbing and overtaking another vehicle when it lost control and hit the gate pillar and wall of Anilkumar's house 'Thapasya'. The gate and wall were damaged. Two passengers from Mavelikkara were rescued by breaking the car's glass and taken to a nearby hospital. Their injuries are not serious as per preliminary info. No one was in the courtyard at the time. Police have started investigation.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/382498/car-accident-hits-house-gate-wall-road)