---
title: "ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി"
english_title: "Moving Bus Catches Fire Nedumbassery Kunnukara 60 Passengers Safe Major Tragedy Averted"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/382399/bus-catches-fire-60-passengers-safe"
published_at: "2026-09-13T09:44:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa625005bfa2_1000749608.jpg"
keywords: ["Nedumbassery News", "Ernakulam News", "Kerala News", "Bus Fire"]
---

# ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

> **Lead Summary:** നെടുമ്പാശേരി: കുന്നുകര കപ്പേളപ്പടിക്ക് സമീപം ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു. ബസിൽ 60 ഓളം പേരാണ് ഉണ്ടായിരുന്നത്. നാട്ടുകാർ സമയോചിതമായി ഇടപെട്ട് യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചതോടെ വൻ ദുരന്തം ഒഴിവായി.

## Article Content

നെടുമ്പാശേരി: കുന്നുകര കപ്പേളപ്പടിക്ക് സമീപം ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു. ബസിൽ 60 ഓളം പേരാണ് ഉണ്ടായിരുന്നത്. നാട്ടുകാർ സമയോചിതമായി ഇടപെട്ട് യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചതോടെ വൻ ദുരന്തം ഒഴിവായി.

തൃശൂർ ഏങ്ങണ്ടിയൂരിൽ നിന്നും അടുവാശേരി മംഗലശേരി പവലിയനിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ സംഘം മടങ്ങുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. ബസിൽ നിന്ന് തീ ഉയരുന്നത് കണ്ടതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.

സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാർ യാത്രക്കാരെ പെട്ടെന്ന് തന്നെ ബസിൽ നിന്നും ഇറക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്.

വിവരമറിഞ്ഞ് പറവൂരിൽ നിന്നും അഗ്നിരക്ഷാ സേനയും ചെങ്ങമനാട് പോലീസും ഉടൻ സ്ഥലത്തെത്തി. അഗ്നിരക്ഷാ സേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കുന്നുകര പഞ്ചായത്തംഗം ആർ. അനിൽ, ഷിബി പുതുശേരി എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

ബസിന് തീപിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

**

English Summary: **

A moving bus caught fire near Kappela Padi, Kunnukara, Nedumbassery, causing panic. Around 60 people were on board the bus returning from a wedding ceremony at Aduvasery Mangalassery Pavilion from Engandiyur, Thrissur. Locals rushed to the spot, evacuated passengers and averted a major tragedy. Fire and Rescue Services from Paravur and Chengamanad police reached the spot. Rescue operations were coordinated under Kunnukara panchayat member R. Anil and Shibi Puthusery.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/382399/bus-catches-fire-60-passengers-safe)