---
title: "പിറവം എംകെഎം ഹയർ സെക്കൻഡറി സ്കൂളിൽ പഴവർഗ കൃഷിത്തോട്ടം നിർമ്മിച്ചു"
english_title: "Fruit Orchard Built Piravam MKM Higher Secondary School Horticulture Mission"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/382398/fruit-orchard-built-piravam-mkm-school-horticulture-mission"
published_at: "2026-09-13T09:38:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa621f001190_1000749507.jpg"
keywords: ["Piravam News", "Ernakulam News", "Kerala News", "Education News"]
---

# പിറവം എംകെഎം ഹയർ സെക്കൻഡറി സ്കൂളിൽ പഴവർഗ കൃഷിത്തോട്ടം നിർമ്മിച്ചു

> **Lead Summary:** പിറവം: എംകെഎം ഹയർ സെക്കൻഡറി സ്കൂളിൽ പഴവർഗ കൃഷിത്തോട്ടം നിർമ്മിച്ചു. കേരള സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെയും കൃഷിവകുപ്പിന്റെയും നാഷണൽ സർവീസ് സ്കീം, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് എന്നിവയുടെയും ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കിയത്.

## Article Content

പിറവം: എംകെഎം ഹയർ സെക്കൻഡറി സ്കൂളിൽ പഴവർഗ കൃഷിത്തോട്ടം നിർമ്മിച്ചു. കേരള സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെയും കൃഷിവകുപ്പിന്റെയും നാഷണൽ സർവീസ് സ്കീം, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് എന്നിവയുടെയും ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കിയത്.

സ്കൂൾ വളപ്പിലെ 20 സെന്റ് സ്ഥലത്താണ് കൃഷിത്തോട്ടം ഒരുക്കിയിരിക്കുന്നത്. മാവ്, പ്ലാവ്, റമ്പൂട്ടാൻ, മാങ്കോസ്റ്റിൻ, സപ്പോട്ട, പേര, ചെറി, ഞാവൽ തുടങ്ങി വ്യത്യസ്തങ്ങളായ ഫലവൃക്ഷച്ചെടികളാണ് ഇവിടെ നട്ടത്. വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരവും പരിസ്ഥിതി ബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.

പദ്ധതിയുടെ ഉദ്ഘാടനം പിറവം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിബു തോമസ് നിർവഹിച്ചു. ചടങ്ങിൽ പിടിഎ പ്രസിഡന്റ് ജി. പ്രദീപ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ശീതൾ ബാബു പദ്ധതി വിശദീകരണം നടത്തി.

ചടങ്ങിൽ ലൂസി സണ്ണി, ഫാ. മാത്യു വാതക്കാട്ട്, ഡോ. ഷാജി വർഗീസ്, എബിൻ കുര്യാക്കോസ്, വി.പി. വർഗീസ്, മഞ്ജു കുര്യൻ തുടങ്ങിയവർ സംസാരിച്ചു. അധ്യാപകരും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു. സ്കൂളിന്റെ ഹരിതാഭമായ അന്തരീക്ഷം നിലനിർത്തുന്നതിനും കുട്ടികളിൽ ഫലവൃക്ഷ കൃഷിയോടുള്ള താൽപര്യം വർദ്ധിപ്പിക്കുന്നതിനും ഈ പദ്ധതി സഹായകമാകുമെന്നാണ് പ്രതീക്ഷ.

**

English Summary: **

A fruit orchard was built at MKM Higher Secondary School, Piravam. The project was implemented under the auspices of Kerala State Horticulture Mission, Agriculture Department, NSS and Student Police Cadet. Various fruit trees including mango, jackfruit, rambutan, mangosteen, sapota, guava, cherry and jamun were planted on 20 cents. The project was inaugurated by Piravam Municipality Education Standing Committee Chairman Shibu Thomas.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/382398/fruit-orchard-built-piravam-mkm-school-horticulture-mission)