---
title: " ഒരു വയസുള്ള ഇരട്ട കുഞ്ഞുങ്ങൾ മരിച്ച നിലയിൽ; തിന്നർ കുടിച്ചെന്ന് പിതാവ്, കസ്റ്റഡിയിൽ "
english_title: "One Year Old Twin Babies Die Adimali Thinner Ingestion Suspected Father Custody"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/382353/twin-babies-die-thinner-suspected-father-custody"
published_at: "2026-09-12T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa56bacf382f_1000749297.jpg"
keywords: ["Adimali News", "Idukki News", "Kerala News", "Crime News"]
---

#  ഒരു വയസുള്ള ഇരട്ട കുഞ്ഞുങ്ങൾ മരിച്ച നിലയിൽ; തിന്നർ കുടിച്ചെന്ന് പിതാവ്, കസ്റ്റഡിയിൽ 

> **Lead Summary:** **ഇടുക്കി :** അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ചു. അടിമാലി പഞ്ചായത്തിലെ ഒഴിവത്തുംവലിയകാട്ടിൽ അഫ്സൽ-സാന്ദ്ര ദമ്പതികളുടെ മക്കളായ രിഹാൻ, ഇഹാൻ എന്നിവരാണ് മരിച്ചത്. തിന്നർ കുട്ടികളുടെ ഉള്ളിൽ ചെന്നെന്ന് സംശയിക്കുന്നതായി പിതാവ് മൊഴി നൽകിയിട്ടുണ്ടെന്നാണ് പോലീസിന്റെ വിശദീകരണം.

## Article Content

**ഇടുക്കി :** അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ചു. അടിമാലി പഞ്ചായത്തിലെ ഒഴിവത്തുംവലിയകാട്ടിൽ അഫ്സൽ-സാന്ദ്ര ദമ്പതികളുടെ മക്കളായ രിഹാൻ, ഇഹാൻ എന്നിവരാണ് മരിച്ചത്. തിന്നർ കുട്ടികളുടെ ഉള്ളിൽ ചെന്നെന്ന് സംശയിക്കുന്നതായി പിതാവ് മൊഴി നൽകിയിട്ടുണ്ടെന്നാണ് പോലീസിന്റെ വിശദീകരണം.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. മൊഴിയിൽ വൈരുധ്യമുള്ളതിനാലാണ് വിശദമായ ചോദ്യം ചെയ്യലിനായി പിതാവിനെ കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസ് പറയുന്നത്.

പോലീസ് നൽകുന്ന വിവരമനുസരിച്ച്, ഒരു കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിലും മറ്റൊരു കുട്ടിയെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലുമാണ് എത്തിച്ചത്. ഒരു കുഞ്ഞ് താലൂക്ക് ആശുപത്രിയിൽ എത്തുംമുൻപ് മരിച്ചുവെന്നാണ് വിവരം. മറ്റൊരു കുട്ടി സ്വകാര്യ ആശുപത്രിയിൽ എത്തിയശേഷമാണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി ഏഴരയോടെ വീട്ടിൽ കുട്ടികൾ അസ്വസ്ഥത പ്രകടിപ്പിച്ചതായും തിന്നർ ഉള്ളിൽ ചെന്നെന്ന് സംശയിക്കുന്നതായും പിതാവ് പറഞ്ഞതായി പോലീസ് അറിയിച്ചു. ഇതാണ് പോലീസിന്റെ പ്രാഥമിക നിഗമനത്തിന് ആധാരമെന്നും പോലീസ് വ്യക്തമാക്കി.

എന്നാൽ മരണത്തിന്റെ കൃത്യമായ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂ എന്നാണ് പോലീസിന്റെ നിലപാട്. കുട്ടികളുടെ മൃതദേഹങ്ങൾ പരിശോധനയ്ക്കായി മാറ്റിയിട്ടുണ്ട്. സംഭവത്തിൽ അടിമാലി പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും അധികൃതർ അറിയിച്ചു.

English Summary: One-year-old twin babies, Rihan and Ihan, children of Afsal-Sandra couple at Ozhivathumvaliyakattil in Adimali panchayat, died. According to police, the father stated in his statement that he suspects thinner entered inside the children. Police have taken the father into custody for detailed questioning citing contradictions in his statement. One child died before reaching Adimali Taluk Hospital, the other died after reaching a private hospital.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/382353/twin-babies-die-thinner-suspected-father-custody)