---
title: "യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Youth Dies Bike Accident Palakkad Puthukode Manappadam Road Muhammad Shafir"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/382207/youth-dies-accident-road"
published_at: "2026-09-11T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3f772d6558_1000748423.jpg"
keywords: ["Palakkad News", "Kerala Accident News", "Bike Accident"]
---

# യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** പാലക്കാട്: പുതുക്കോട്-മണപ്പാടം റോഡിൽ വെട്ടുകാടിന് സമീപം യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. പുതുക്കോട് കുന്നുശ്ശേരിത്തെരുവ് സ്വദേശി മുഹമ്മദ് ഷാഫിർ ആണ് മരിച്ചത്.

## Article Content

പാലക്കാട്: പുതുക്കോട്-മണപ്പാടം റോഡിൽ വെട്ടുകാടിന് സമീപം യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. പുതുക്കോട് കുന്നുശ്ശേരിത്തെരുവ് സ്വദേശി മുഹമ്മദ് ഷാഫിർ ആണ് മരിച്ചത്.

ബൈക്ക് അപകടമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകട സ്ഥലത്ത് നിന്ന് ബൈക്കും മറിഞ്ഞു കിടക്കുന്ന നിലയിൽ കണ്ടെത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയിലാണ് അപകടം നടന്നതെന്നാണ് കരുതുന്നത്.

വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെ പ്രഭാത നടത്തത്തിനിറങ്ങിയവരാണ് മുഹമ്മദ് ഷാഫിറിനെ റോഡരികിൽ വീണു കിടക്കുന്ന നിലയിൽ കണ്ടത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലേക്ക് മറിഞ്ഞതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ പുതുക്കോട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/382207/youth-dies-accident-road)