---
title: "ആശുപത്രിയിൽ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം; നഴ്സിംഗ് ഓഫീസർ അറസ്റ്റിൽ"
english_title: "Minor Girl Sexually Assaulted Kollam ESI Hospital Nursing Officer Arrested POCSO Case"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/382113/minor-girl-assault-esi-hospital-nursing-officer-arrested"
published_at: "2026-09-11T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa38ffb9e18a_1000747950.png"
keywords: ["Kollam News", "Kerala Crime News", "POCSO Case"]
---

# ആശുപത്രിയിൽ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം; നഴ്സിംഗ് ഓഫീസർ അറസ്റ്റിൽ

> **Lead Summary:** കൊല്ലം: ആശുപത്രിയിൽ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ നഴ്സിംഗ് ഓഫീസർ അറസ്റ്റിൽ. രോഗിക്ക് കൂട്ടിരിക്കാൻ എത്തിയ പെൺകുട്ടിയെ ലിഫ്റ്റിൽ വെച്ച് കടന്നുപിടിച്ച സംഭവത്തിലാണ് നടപടി.

## Article Content

കൊല്ലം: ആശുപത്രിയിൽ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ നഴ്സിംഗ് ഓഫീസർ അറസ്റ്റിൽ. രോഗിക്ക് കൂട്ടിരിക്കാൻ എത്തിയ പെൺകുട്ടിയെ ലിഫ്റ്റിൽ വെച്ച് കടന്നുപിടിച്ച സംഭവത്തിലാണ് നടപടി.

കൊല്ലം ഇ.എസ്.ഐ. ആശുപത്രിയിലെ നഴ്സും യൂട്യൂബറുമായ മിഗ്ദാദാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. തിരുവനന്തപുരം പൂന്തുറ സ്വദേശിയായ ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റിൽ വെച്ച് പെൺകുട്ടിക്ക് നേരെ അതിക്രമം ഉണ്ടായെന്നാണ് പരാതി. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ ഇന്നലെ രാത്രി ആശുപത്രിയിൽ നിന്ന് തന്നെയാണ് പ്രതിയെ പോലീസ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/382113/minor-girl-assault-esi-hospital-nursing-officer-arrested)